മൂവാറ്റുപുഴ: കുട്ടിത്തട്ടുകട ഇന്ന് സമാപിക്കും. സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ മൂവാറ്റുപുഴ നഗരത്തില്‍ രാത്രി ഒരുക്കിയ കുട്ടിത്തട്ടുകട ജനശ്രദ്ധ നേടിയിരുന്നു.
സഹപാഠിയുടെ കുടുംബത്തിന് സാന്ത്വനമേകാനാണ് വിദ്യാര്‍ഥിനികള്‍ കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപം വൈകീട്ട് 5.30 മുതൽ രാത്രി 10.30 വരെ ഭക്ഷ്യമേളയൊരുക്കി തുക സമാഹരിക്കുന്നത്.
സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ 'ഗേള്‍സ് നൈറ്റ് ഔട്ട്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഭക്ഷ്യമേള. വിദ്യാര്‍ഥിനികൾ നേരിട്ട് നടത്തുന്ന സ്റ്റാളുകള്‍ക്കു പുറമെ വിവിധ സ്ഥാപനങ്ങളുടെ അഞ്ചോളം സ്റ്റാളുമുണ്ട്. തത്സമയ പാചകവും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
മന്ത്രി റോഷി അഗസ്റ്റ്യനും കുട്ടിത്തട്ടുക്കട ശനിയാഴ്ച രാത്രി സന്ദര്‍ശിച്ചു. കുട്ടികള്‍ക്കൊപ്പം തട്ടുദോശ ചുട്ടാണ് മടങ്ങിയത്. ഭക്ഷ്യമേളയിലെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാനും കാരുണ്യ പ്രവര്‍ത്തനത്തിൽ പങ്കുചേരാനും എത്തുന്നവര്‍ക്കുമായി ലൈവ് മ്യൂസിക് പ്രോഗ്രാമും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.