ലക്കിടി: ലക്കിടി പേരൂർ പഞ്ചായത്ത് ഓഫിസിലെത്തുന്നവർക്ക് ഇനി ചൂട് ചായ കുടിച്ച് മടങ്ങാം. ജനസൗഹൃദ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായിട്ടാണ് മാതൃക പദ്ധതി പഞ്ചായത്തിൽ നടപ്പാക്കാൻ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി പഞ്ചായത്ത് ഫണ്ടോ മറ്റേതെങ്കിലും സർക്കാർ ഫണ്ടുകളോ ഉപയോഗിക്കുന്നില്ല. ജനപ്രതിനിധികളും ജീവനക്കാരും സഹായിക്കാൻ തയാറായ സുമനസ്സുകളും ചേർന്നാണ് ഇതിന്റെ ചെലവ് വഹിക്കുക.
പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരെ ആതിഥ്യമര്യാദയോടെ പരിഗണിക്കാനും അവർക്ക് ലഭിക്കേണ്ട സേവനങ്ങൾ എത്രയും വേഗം നൽകാൻ ഭരണസമിതിയും ഓഫിസും തയാറാകുന്നതിനൊപ്പം തന്നെ ചൂട് ചായ പദ്ധതിയും നടപ്പാക്കാനാണ് തീരുമാനം.
പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 15ന് രാവിലെ 10ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.