ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറി, മുട്ടക്കറി. എല്ലാത്തിനും കൂടി നൽകേണ്ടത് അഞ്ചു രൂപ മാത്രം. തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടക്കമിട്ട 'മാ' എന്ന ഭക്ഷണ പദ്ധതിയിലാണിത്.
നിർധനർക്കായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ േപ്ലറ്റൊന്നിന് 15 രൂപ വീതം സബ്സിഡി സർക്കാർ വഹിക്കും. സ്വയംസഹായ സംഘങ്ങൾ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും. സംസ്ഥാനമൊട്ടാകെ മാ കിച്ചണുകൾ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാടിലാണ് അമ്മ ഊണവഗം എന്ന പേരിൽ ആദ്യമായി സഹായവിലയിൽ ഭക്ഷണം വിതരണം ആരംഭിച്ചത്. ഒഡിഷ, കർണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിൻതുടർന്നു. ഗുജറാത്തിൽ പദ്ധതി ഇടക്കുവെച്ച് നിർത്തലാക്കിയത് നൂറുകണക്കിനാളുകളെ ദുരിതത്തിലുമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.