രണ്ടു പതിറ്റാണ്ടായി ബംഗളൂരുവിലെ മലയാളികൾക്ക് മലബാറിന്റെ തനത് രുചി പകർന്നു നൽകുകയാണ് ദൊംലൂരിലെ കേരള പവിലിയൻ. കേരളത്തിന്റെ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങൾക്കും അതിനനുസൃതമായ ഭക്ഷണവിഭവങ്ങൾ ഇവിടെ ഒരുക്കാറുണ്ട്. തിരുവോണ ദിവസം സമൃദ്ധമായ തനത് പാലക്കാടൻ സദ്യ കേരള പവിലിയന്റെ പ്രത്യേകതയാണ്. പാചകത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാലക്കാട് നിന്നുള്ള രതീഷ് നായരും മാത്തൂർ അഗ്രഹാരത്തിലെ അനീഷും ചേർന്നാണ് ഇവിടെ സദ്യ ഒരുക്കുന്നത്.
ഉച്ചക്ക് 12 മണി മുതൽ നാക്കിലയിൽ കുത്തരിച്ചോറും സാമ്പാറും അവിയൽ, പഴം, പപ്പടം, ചമ്മന്തി തുടങ്ങി പതിനഞ്ചോളം വിഭവങ്ങളുമായി നാടിന്റെ മഹിമയോടെ വാഴയിലയിൽ വിളമ്പുന്ന ഉച്ചയൂണ്. മേമ്പൊടിയായി മീനിന്റെയും ഇറച്ചിയുടെയും വകഭേദങ്ങൾ. ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ഫിഷ് ബിരിയാണി തുടങ്ങി എല്ലാവിധ ബിരിയാണികളുമായി നാവിൽ കൊതിയൂന്ന വിഭവങ്ങൾ വേറെ.
രണ്ട് നിലകളിലായി നൂറോളം ഇരിപ്പിടങ്ങളുള്ള കേരള പവിലിയൻ അപ്പം, കഞ്ഞി, ഇടിയപ്പം പൊറോട്ട, ചപ്പാത്തി തുടങ്ങി തനി നാടൻ വിഭവങ്ങളുമായി രാത്രി 10 മണിവരെ രുചിപ്രേമികളെ സ്വീകരിക്കും. 450 രൂപ ഡൈനിങ്ങും 1500 രൂപ (മൂന്നു പേർക്ക് )സദ്യ പാർസലും ലഭ്യമാണ്. പാർസലിന് മുൻകൂട്ടി ബുക്ക് ചെയ്യണം. പാലട പായസവും പരിപ്പ് പ്രഥമനും പാർസൽ ലഭിക്കും. 350 രൂപയാണ് ലിറ്ററിന് നിരക്ക്. ഫോൺ: 9886181493
നാട്ടിലെ രുചി മറുനാട്ടിലും ഭക്ഷണപ്രേമികളിലേക്ക് എത്തിക്കാൻ സദാ സന്നദ്ധരാണ് ഇംപീരിയൽ. ശിവാജി നഗർ ഇംപീരിയലിലെ ഓണസദ്യ കേവലം വിഭവസമൃദ്ധമായ സദ്യ മാത്രമല്ല; ആഘോഷം കൂടിയാണ്. ഓണപ്പട്ടും പൂക്കളവുംകൊണ്ട് അലങ്കരിച്ച വിശാലമായ പാർട്ടി ഹാളിൽ നമ്മുടെ നാടിന്റെ പ്രതീതി ജനിപ്പിക്കുന്ന മറുനാടൻ ഓണാഘോഷം തിരുവോണദിനത്തിൽ നടക്കും. 200ലേറെ പേർക്ക് ഒരേസമയം ഓണസദ്യ ഒരുക്കാൻ ഹാളിൽ സൗകര്യമുണ്ടാവും.
ഇതിനുപുറമെ, ഇംപീരിയൽ മാറത്തഹള്ളി, കോറമംഗല, സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്, മൈസൂരു റോഡ് എന്നീ ശാഖകളിലും സദ്യ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പയ്യന്നൂർ കൃഷ്ണരാജ് പൊതുവാളിന്റെ പാചകത്തിൽ രണ്ടു തരം പായസമൊരുക്കും. പാർസലിന് പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കും. പാർസലുകൾ ബുക്ക് ചെയ്യുന്നതിനും ടോക്കൺ ലഭിക്കുന്നതിനും ഈപീരിയൽ റസിഡൻസി റോഡ്, ശിവാജി നഗർ, ഇന്ദിര നഗർ, േകാറമംഗല, ജയനഗർ, മൈസൂരു റോഡ്, മില്ലേഴ്സ് റോഡ്, മാറത്തഹള്ളി എന്നീ ശാഖകളിലും സൗകര്യമുണ്ട്. ഫോൺ: 9686863638.
പതിവുപോലെ ഈ വർഷവും വിഭവസമൃദ്ധമായ ഓണസദ്യക്കായി മുത്തശ്ശീസ് റസ്റ്റാറന്റ് ഒരുങ്ങിക്കഴിഞ്ഞു.കേരളത്തിന്റെ തനതുരുചിയിലും തനിമയിലും വിവിധതരം പായസങ്ങളോടുകൂടിയ സമ്പൂർണ ഓണസദ്യയാണ് ഇത്തവണയും മുത്തശ്ശി ഒരുക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം എല്ലാ ഐ.ടി കമ്പനികളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഓണസദ്യക്കായുള്ള അന്വേഷണങ്ങൾ പതിന്മടങ്ങു കൂടുതലായിരുന്നു എന്ന് ഉടമ ബിനോയ് പറഞ്ഞു. ഓഫിസുകൾ, കോളജുകൾ, അസോസിയേഷൻസ്, ക്ലബുകൾ എന്നിവിടങ്ങളിൽനിന്നുള്ള ഓർഡറുകളും ഇഷ്ടംപോലെ. ഫോൺ: 7899728804
പാരമ്പര്യത്തിന്റെ മഹിമ പേറുന്നതാണ് ഹോട്ടൽ എംപയർ. 1966ൽ അബ്ദുറഹ്മാൻ ഹാജി തുടങ്ങിവെച്ച സംരംഭം ഇന്ന് ബംഗളൂരുവിലെ ജനങ്ങളുടെ പ്രധാന രുചിയിടങ്ങളിലൊന്നാണ്. ഇന്ത്യക്ക് പുറത്ത് ദുബൈ, മലേഷ്യ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിച്ചു. ഏകദേശം 2800 പേരാണ് എംപയറിന്റെ വിവിധ ശാഖകളിലായി ജോലിചെയ്യുന്നത്. എംപയർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിൽ എംപയർ, കർമ, വെജിറ്റീസ്, ഇ.സി ബൈറ്റ്സ് എന്നിവ പ്രവർത്തിക്കുന്നു.
അറബിക്, പഞ്ചാബി, കറാച്ചി വിഭവങ്ങളും ഗ്രിൽഡ് ഐറ്റങ്ങൾക്കും ബിരിയാണിക്കും പേരുകേട്ടയിടമാണ് എംപയർ. ജീവകാരുണ്യമേഖലയിലെ പ്രവർത്തനമാണ് ശ്രദ്ധേയം. ഏകദേശം 3500 പേർ രക്തദാനത്തിന് സദാ സന്നദ്ധരായുള്ള എൻ.കെ.പി അബ്ദുൽ ഹഖ് ബ്ലഡ് ഡൊണേഷൻ എന്ന സേവനക്കൂട്ടായ്മ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു. ഫോൺ: 080 40414141
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.