കൊച്ചി: നടൻ ജയസൂര്യയുടെ കൈത്താങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് യാഥാർഥ്യമാക്കി ട്രാൻസ്ജെൻഡർ സംരംഭക സജ്ന ഷാജി. ആലുവ-പറവൂർ റോഡിലെ മാളികംപീടികയിൽ സജ്നാസ് കിച്ചൻ എന്ന പേരിെല ഹോട്ടൽ ജയസൂര്യ ഉദ്ഘാടനം ചെയ്തു. സജ്നയുെട മാതാവ് ജമീല, ട്രാൻസ് സമൂഹത്തിലെ അമ്മ രഞ്ജുമോൾ, വി.ഡി. സതീശൻ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിസന്ധികളെ ആത്മധൈര്യത്തിലൂടെ നേരിട്ട സജ്നയെപോലുള്ളവർ പ്രചോദനമാണെന്നും ഒപ്പം നിൽക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
ലോക്ഡൗൺ കാലത്ത് തെരുവോരത്തിരുന്ന് ബിരിയാണി വിൽപനയിലൂടെ അതിജീവന പോരാട്ടം നടത്തുേമ്പാൾ സാമൂഹികവിരുദ്ധർ സജ്നയെയും സംഘത്തെയും ആക്രമിക്കുകയും വിൽപന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചതോടെ സജ്നക്ക് പിന്തുണയുമായി സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ എത്തി. മന്ത്രി കെ.കെ. ശൈലജ, നടൻ ജയസൂര്യ തുടങ്ങിയവർ സഹായം വാഗ്ദാനം ചെയ്തു. ഇതിനുപിന്നാലെ നിരവധി വിവാദങ്ങളുയരുകയും മനംമടുത്ത് സജ്ന ആത്മഹത്യശ്രമം നടത്തുകയും ചെയ്തു. എന്നാൽ, അന്ന് നൽകിയ വാക്ക് പാലിക്കുകയായിരുന്നു ജയസൂര്യ.
സജ്നയുടെ സ്പെഷൽ ബിരിയാണി, നാടൻ വിഭവങ്ങൾ, നോർത്ത് ഇന്ത്യൻ, ചൈനീസ് രുചികൾ, സ്പെഷൽ കുലുക്കി സർബത്ത് തുടങ്ങിയവ ഹോട്ടലിൽ ലഭിക്കും. ഷവർമ, അൽഫാം, കഞ്ഞി തുടങ്ങിയവക്ക് ചെറിയ കൗണ്ടർ വേറെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.