താനൂർ: കുടുംബശ്രീ മിഷന് കിഴിൽ താനാളൂർ അങ്ങാടിയിൽ പ്രവർത്തിക്കുന്ന വനിത ഹോട്ടൽ സർക്കാർ സഹായമില്ലാതെ 20 രൂപക്ക് ഊണ് നൽകി വിജയകരമായി ഒരുവർഷം പിന്നിടുന്നു. ആയപ്പള്ളി സൈനബ, സഹീറ, കക്കോടി ആരിഫ, സൈഫുന്നിസ എന്നിവരുടെ നേതൃത്വത്തിലുള്ള അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് ഉച്ചഭക്ഷണം തയാറാക്കി 20 രൂപക്ക് നൽകുന്നത്.
സഹായിയായി പൊതുപ്രവർത്തകനായ എ.പി. ഹംസ കുട്ടി കൂടെയുണ്ട്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ മറ്റൊരു കുടുബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്നതുകൊണ്ട് ഇവർക്ക് ജനകീയ ഹോട്ടൽ എന്ന നിലയിലുള്ള പരിഗണനയോ സഹായമോ ലഭിക്കുന്നില്ല. ഒരുഅഭ്യുദയകാംക്ഷി സൗജന്യമായി വിട്ടു നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ലാഭകരമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാനായതിന്റെ സന്തോഷത്തിലാണ് അയൽക്കൂട്ടം പ്രവർത്തകർ.
സ്ഥാപനത്തിെൻറ വാർഷിക ദിനത്തിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകരെ ആദരിച്ചു. ആദരിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മംഗലത്ത് മജീദ്, ഇടമരത്ത് റസാഖ്, കുടുംബശ്രീ കോഡിനേറ്റർ എ. മഞ്ജുഷ, പ്രോഗ്രാം കോഓഡിനേറ്റർ മുജീബ് താനാളൂർ, എൻ.പി. ലത്തീഫ്, സി. പ്രഭാകരൻ, എ.പി. ഹംസ കുട്ടി എന്നിവർ സംസാരിച്ചു. ഒന്നാം വാർഷിക ദിനം പ്രമാണിച്ച് ഇന്നലെ ഹോട്ടലിലെത്തിയവർക്കെല്ലാം സൗജന്യമായാണ് കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം വിളമ്പിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.