ദോഹ: ഗൃഹാതുരത്വമുണർത്തുന്ന നാടൻ രുചിക്കൂട്ടുകളുമായി സഫാരി ഹൈപ്പർമാർക്കറ്റിൽ വേറിട്ട പ്രമോഷന് തുടക്കമായി. തട്ടുകടകളും ഉത്സവച്ചന്തകളും ഉൾപ്പെടെ നാട്ടുരുചിപ്പെരുമ തീർക്കുന്ന ഷോപ്പിങ് മേള സമ്മാനിച്ചാണ് സഫാരിയിൽ ‘തട്ടുകട’ പ്രമോഷന് തുടക്കംകുറിച്ചത്. അബുഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ ഉദ്ഘാടനം നിർവഹിച്ചു. മറ്റു മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
മലയാളിയുടെ കൈവിട്ടുപോയ നാടൻ രുചികളും ഗൃഹാതുരത്വം തുടിക്കുന്ന പഴയ ഓർമകളും പുതുതലമുറയിലേക്ക് പകരുന്നതാണ് ‘തട്ടുകട’. അനുഭവിച്ചറിയാനും ഓർമകളിൽ ഉണർത്താനും ഉതകുന്ന രീതിയിലാണ് സഫാരി തട്ടുകട പ്രമോഷനും ഉത്സവക്കാഴ്ചകളും ഒരുക്കിയിരിക്കുന്നത്. നാടൻരുചികളോടെ ചായയും പലഹാരങ്ങളും നിരത്തി നാടൻ തട്ടുകടയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ നാവിൽ കൊതിയൂറുന്ന 75ൽപരം ഭക്ഷ്യവിഭവങ്ങളുടെ നിരതന്നെ സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നു. പഴയകാല തിയറ്ററിന്റെ ദൃശ്യം, സൈക്കിളിലെ ലോട്ടറി കച്ചവടം, തെരുവുജാലവിദ്യക്കാരൻ തുടങ്ങി നാടുനീങ്ങിയ കാഴ്ചകളും തയ്യാർ.
ഖത്തറിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രമോഷൻ തയാറാക്കുന്നെതെന്നും പഴയ ഓർമയിലെ ആൽത്തറയിലിരുന്ന് തട്ടുകടയിലെ ചായയും കടിയുമായി ഉത്സവപ്പറമ്പിലെ അനുഭവങ്ങളുമായി ഏതൊരു പ്രവാസിക്കും ഗൃഹാതുരത്വം സമ്മാനിക്കുന്നതാണ് പ്രമോഷനെന്ന് സഫാരി മാനേജ്മെന്റ് പറഞ്ഞു. സഫാരി തട്ടുകട പ്രമോഷൻ നവംബർ ഒന്ന് മുതൽ എല്ലാ ഔട്ലെറ്റുകളിലും ആരംഭിച്ചു. ഉത്സവക്കാഴ്ച സഫാരി മാൾ അബു ഹമൂർ ഔട്ലെറ്റിലാണ് ഒരുക്കിയത്.
സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.