ഡോമിനോസിൽ നിന്ന് ഇനി​ ബിരിയാണിയും; കുറഞ്ഞ വിലക്ക്​ ബിരിയാണി നൽകാൻ വിതരണക്കാർ

ലോകപ്രശസ്​ത പിസ വിതരണ ശൃംഖലയായ ഡോമിനോസിൻെറ ഇന്ത്യയിലെ വിതരണക്കാർ​ ബിരിയാണിയുമായി രംഗത്തെത്തുന്നു. ജെ.എഫ്​.എല്ലാണ്​ 'ഏക്​ദം' എന്ന ബ്രാൻഡിന്​ കീഴിൽ ഇന്ത്യയിൽ ബിരിയാണി വിതരണം ചെയ്യുമെന്നാണ്​​ അറിയിച്ചത്​. 20 വ്യത്യസ്​ത തരം ബിരിയാണികളാവും ഇന്ത്യയിൽ അവതരിപ്പിക്കുക.

ഹൈദരാബാദ്​ നിസാമി ബിരിയാണി​, ലക്​നോ ബിരിയാണി, കൊൽക്കത്ത ബിരിയാണി എന്നിവയെല്ലാം ഇന്ത്യയിലെ മെനുവിലുണ്ടാവും. 99 രൂപ മുതൽ ബിരിയാണിയുണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​. കുറഞ്ഞ വിലക്ക്​ ബിരിയാണി വിതരണം ചെയ്യുകയാണ്​ കമ്പനിയുടെ ലക്ഷ്യമെന്നും അവർ വ്യക്​തമാക്കി.

ബിരിയാണി​ വിതരണം ചെയ്യുന്നതിന്​ മുന്നോടിയായി മൂന്ന്​ റസ്​റ്ററൻറുകൾ ആരംഭിക്കും. ഗുഡ്​ഗാവിലായിരിക്കും റസ്​റ്ററൻറുകൾ. ഡൽഹിയിലും വൈകാതെ റസ്​റ്ററൻറുകൾ തുടങ്ങുമെന്ന്​ ജെ.എഫ്​.എൽ അറിയിച്ചു. 

Tags:    
News Summary - The Domino's Owners In India Enter The World Of Biryani With 'Ekdum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.