തലശ്ശേരി: ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്ക് പിറന്നത് തലശ്ശേരിയിലെ മമ്പള്ളി ബാപ്പുവിന്റെ അപ്പക്കൂടിലായിരുന്നു. ആദ്യമായി കേക്ക് ഉണ്ടാക്കിയതിന്റെ 137ാം വാർഷികമാണ് ഇൗ ക്രിസ്മസ്. അഞ്ചരക്കണ്ടിയിൽ കറപ്പത്തോട്ടം ഉണ്ടാക്കിയ ബ്രിട്ടീഷുകാരൻ മാർേഡ്രാക്ക് ബ്രൗണിന്റെ മകനായ ഫ്രാൻസിസ് കാർണാക് ബ്രൗൺ സായിപ്പിന് ക്രിസ്മസ് കേക്ക് നിർമിച്ചുനൽകിയത് തലശ്ശേരിക്കാരൻ മമ്പള്ളി ബാപ്പുവായിരുന്നു. 1883 ഡിസംബർ 23നാണ് ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്ക് നിർമിച്ചത്.
ബ്രൗൺ സായിപ്പ് ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്ന ക്രിസ്മസ് കേക്ക് മമ്പള്ളി ബാപ്പുവിന് കൊടുക്കുകയും അതിന്റെ ചേരുവകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതുപോലൊരു കേക്ക് നിർമിക്കാൻ ബാപ്പുവിനോട് സായിപ്പ് ആവശ്യപ്പെട്ടു. ബാപ്പു ധർമടത്തെ കൊല്ലപ്പണിക്കാരനെക്കൊണ്ട് കേക്കിന്റെ അച്ച് നിർമിക്കുകയും സായിപ്പ് പറഞ്ഞ പ്രകാരമുള്ള കേക്ക് ഉണ്ടാക്കുകയും ചെയ്തു.
അങ്ങനെ 1883 ഡിസംബർ 23ന് ആദ്യത്തെ ഇന്ത്യൻ ക്രിസ്മസ് കേക്ക് തലശ്ശേരിയിൽനിന്ന് പുറത്തിറങ്ങി. അതിനുശേഷം തലശ്ശേരി, കേക്കിന്റെ നാടാണെന്ന പെരുമ ലോകമെങ്ങും അറിയപ്പെട്ടു. തലശ്ശേരിക്കാരുടെ നിരവധി അപ്പക്കൂടുകൾ കേരളത്തിനകത്തും പുറത്തും കേക്കിലൂടെ പേരെടുത്തിരുന്നു.
1880ലാണ് റോയൽ ബിസ്കറ്റ് എന്ന പേരിൽ മമ്പള്ളി ബാപ്പു തലശ്ശേരിയിൽ ബേക്കറി വ്യവസായം ആരംഭിച്ചത്. ബാപ്പുവിന്റെ സ്മരണ നിലനിർത്താൻ തലേശ്ശരി ടൗണിലെ ഹാർബർ സിറ്റി കെട്ടിടത്തിൽ ഇപ്പോഴും സ്ഥാപനമുണ്ട്. തലശ്ശേരിയിൽ ക്രിസ്മസ് കേക്ക് പിറന്നതിന്റെ വാർഷികം പതിവായി ആഘോഷിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ കോവിഡ് പ്രോേട്ടാകോൾ നിലനിൽക്കുന്നതിനാൽ വാർഷികം കൊണ്ടാടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.