റിയാദ്: ബത്ഹയിലെ പാരഗൺ റസ്റ്റോറൻറ് നവീകരണത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് മുതൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു. പുതുക്കൽ, മോടിപിടിപ്പിക്കൽ പ്രവർത്തനങ്ങൾക്കായി ഒരു മാസത്തോളമായി അടച്ചിട്ടിരുന്ന ശേഷമാണ് തുറക്കുന്നത്. നോമ്പ് തുറയോട് കൂടിയാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്.
റിയാദിൽ ആദ്യമായി കേരളത്തിലെ തനത് ഇലയിലൂണ് വിളംബി തുടങ്ങിയത് പാരഗണാണെന്നും ആ തനത് പാരമ്പര്യമാണ് ഇനിയും തുടരുന്നതെന്നും ബത്ഹയിൽ കേരള മാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന റസ്റ്റോറൻറിൽ ഉപയോഗിക്കുന്ന മസാല കൂട്ടുകൾ സ്വന്തമായി പൊടിച്ച് തയ്യാറാക്കിയതാണെന്നും മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അജ്ന മോട്ടോ, മറ്റ് കെമിക്കൽ പൊടികൾ ഒന്നും തന്നെ ഭക്ഷണത്തിൽ ഉപയോഗിക്കാറില്ലെന്നും റമദാനിൽ അത്താഴത്തിന് ചൂട് ചോറാണ് വിളമ്പുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.