ചേരുവകൾ:
●എല്ലില്ലാത്ത ചിക്കൻ - അര കിലോ
●കാപ്സികം -1 ചെറുത്
●സവാള -2
●മുട്ട -1
●വറ്റൽമുളക് -4
●റെഡ് ചില്ലി പേസ്റ്റ്-3 ടീസ്പൂൺ
●സോയാ സോസ് -2 ടീസ്പൂൺ
●ടൊമാറ്റോ സോസ് -3 ടീസ്പൂൺ
●കശുവണ്ടിപ്പരിപ്പ് -6
●കോൺഫ്ലോർ -1/2 കപ്പ്
●കുരുമുളകുപൊടി-1/2 ടീസ്പൂൺ
●ഉപ്പ്, എണ്ണ- പാകത്തിന് ●പഞ്ചസാര -1 നുള്ള്
●ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
ചിക്കൻ നീളത്തിൽ അധികം കനമില്ലാതെ കട്ട് ചെയ്യുക. കാപ്സിക്കവും സവാളയും നീളത്തിൽ അരിഞ്ഞുവെക്കുക. മുട്ട, കോൺഫ്ലോർ, അല്പം ഉപ്പ്, ഒരു ടീസ്പൂൺ സോയാ സോസ്, ഒരു ടീസ്പൂൺ റെഡ് ചില്ലി പേസ്റ്റ് , കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ എന്നിവ മിക്സ് ചെയ്ത് ചിക്കനിൽ നന്നായി പുരട്ടിവെക്കുക.15 മിനിറ്റിനു ശേഷം പാനിൽ വറുക്കാൻ പാകത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കൻകഷണങ്ങൾ വറുത്തെടുത്ത് വെക്കുക.
പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വറ്റൽമുളകും ചെറുതായി അരിഞ്ഞ കശുവണ്ടിപ്പരിപ്പും ചേർത്ത് മൂപ്പിക്കുക. ശേഷം സവാള, കാപ്സികം ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഒരു മിനിറ്റിനു ശേഷം ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സോസ്, ടൊമാറ്റോ സോസ് എന്നിവയും പാകത്തിനു ഉപ്പും പഞ്ചസാരയും കൂടെ ചേർത്ത് നന്നായി ഇളക്കി വഴറ്റുക.
കുറച്ച് കുറുകി വരുമ്പോൾ വറുത്തുവെച്ച ചിക്കൻകഷണങ്ങൾ ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം തീ ഓഫ് ചെയ്യാം. സ്പ്രിങ് ഒനിയനോ അൽപം മല്ലിയിലയോ ചേർത്ത് ബട്ടൂരയിൽ വിളമ്പി റോൾ ചെയ്തെടുക്കാം.
കടപ്പാട്: 'സ്ട്രീറ്റ് റോൾസ്', കോഴിക്കോട് ബീച്ച്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.