കുവൈത്ത് സിറ്റി: ഗൃഹാതുരത്വമുണർത്തുന്ന നാട്ടുരുചികൾ, കൂടെ നോർത്ത് ഇന്ത്യനും ചൈനീസും അറബിക് ഭക്ഷ്യവിഭവങ്ങളും. ഭക്ഷണപ്രിയർക്ക് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കുന്ന ടോം ആൻഡ് ജെറി റസ്റ്റാറന്റ് കുവൈത്തിൽ രണ്ടാമത്തെ ഔട്ട്ലറ്റ് തുറക്കുന്നു.
ശുവൈഖ് അൽറായിൽ പുതിയ ഔട്ട്ലറ്റ് ശനിയാഴ്ച വൈകീട്ട് തുറന്നു പ്രവർത്തനം ആരംഭിക്കും. ലുലു ഹൈപ്പർ മാർക്കറ്റിനും കല്യാൺ ജ്വല്ലറിക്കും സമീപമാണ് പുതിയ റസ്റ്റാറന്റ്.
ശനിയാഴ്ച വൈകീട്ട് 4.30ന് കുവൈത്ത് മലയാളികൾക്ക് സുപരിചിതയായ ടെലിവിഷൻ അവതാരക മറിയം അൽ ഖബന്തി ഉദ്ഘാടനം നിർവഹിക്കും. താൻസനിയ അംബാസഡർ സൈദ് എസ് മൂസ മുഖ്യാതിഥിയാകും. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, അറബിക് തുടങ്ങി വിവിധങ്ങളായ ഭക്ഷണ വിഭവങ്ങളാണ് ടോം ആൻഡ് ജെറിയിൽ ഒരുക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കോഴിക്കോടൻ ദം ബിരിയാണി, മലബാർ ചിക്കൻ കറി, മീൻ മാങ്ങ കറി, നാടൻ വറുത്തരച്ച മട്ടൻ കറി, നാടൻ ചെമ്മീൻ മസാല, നാടൻ ബീഫ് കറി, കുട്ടനാടൻ വിഭവങ്ങൾ എന്നിവയും ഇവിടെ ലഭ്യമാകും.
കുവൈത്തികൾക്കിടയിൽ ഇതിനകം ശ്രദ്ധ നേടിയ ഫ്രൈഡ് ചിക്കൻ, രുചിയേറിയ ബർഗറുകൾ എന്നിവയും ടോം ആൻഡ് ജെറിയുടെ പ്രത്യേകതയാണ്. പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ കുടുംബവുമായും സുഹൃത്തുക്കളുമായും ഒത്തുചേർന്നു രുചി വിഭവങ്ങൾ ആസ്വദിക്കാനുള്ള വിശാലമായ ഇരിപ്പിട സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രഗല്ഭരും പരിചയസമ്പന്നരുമായ പാചക വിദഗ്ധരുടെ അനുഭവസമ്പത്താണ് ടോം ആൻഡ് ജെറിയെ വ്യത്യസ്തമാക്കുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.