കോഴിക്കോട്: പാചക കലയുടെ നഗരമായ കോഴിക്കോട്ട് അറേബ്യൻ പാരമ്പര്യ രുചിയുടെ പ്രൗഢിയുമായി ഹദ്റമീയ ഹലീം ഫെസ്റ്റിന് തുടക്കം. ഫുഡ്സിറ്റിയായി മാറിയ കോഴിക്കോട് കടപ്പുറത്താണ് ഇന്നും നാളെയുമായി നടക്കുന്ന അപൂർവ രുചിയുടെ ഉത്സവം. കുട്ടികൾ ചേർന്ന് ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ട് ജനകീയമായാണ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വൈകുന്നേരം മൂന്നു മുതൽ എട്ടു വരെയാണ് മേള. 'മാധ്യമ'മാണ് ഫെസ്റ്റിെൻറ മീഡിയ പാർട്ണർ.
ആട്ടിറച്ചി, ഗോതമ്പ്, നെയ്യ് സുഗന്ധ വ്യഞ്ജനങ്ങൾ, വിവിധയിനം പരിപ്പുകൾ എന്നിവ ചേർത്തു എട്ടു മണിക്കൂർകൊണ്ട് പാചകം ചെയ്തെടുക്കുന്ന 'ഹലീം' കോഴിക്കോടിന് പുതിയ അനുഭവമാണ്. നൈസാം കാലഘട്ടത്തിൽ ഹൈദരാബാദിലും വിവിധ നഗരങ്ങളിലും പ്രചാരത്തിലുള്ള ഹലീം റമദാനിലും മറ്റു വിശേഷ ദിവസങ്ങളിലും വിശിഷ്ട ഭക്ഷണമാണ്. കേരളത്തിൽ ആദ്യമായാണ് ഹലീമിെൻറ വരവ്. ആട്ടിറച്ചിക്ക് പുറമെ കോഴിയിറച്ചിയിലും ഹലീം തയാറാക്കുന്നുണ്ട്.
സാംസ്കാരിക പൈതൃകത്തിെൻറ സവിശേഷതകളും ജനപ്രിയതയും പരിഗണിച്ച് 2010ൽ ഹലീമിന് ഭൗമസൂചികപദവി ലഭിച്ചിരുന്നു. ഈ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സസ്യേതര വിഭവം കൂടിയാണ് ഹലീം. കോട്ടക്കൽ ആസ്ഥാനമായ അമാൻ ഫുഡ് വെഞ്ചേർസ് ആണ് ഹലീമിെൻറ കേരളത്തിലെ വിതരണക്കാർ. കേരളത്തിൽ ആദ്യമായി ഹലീം രുചിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9846247849 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.