റോമിൽ സംഭവിച്ചത്
ഒളിമ്പിക്സിലേക്കുള്ള അവസാന അവസരമായിരുന്നു റോമിലെ സെറ്റെ കോളി േട്രാഫി നീന്തൽ ചാമ്പ്യൻഷിപ്പ്. ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ ഒളിമ്പിക്സ് നഷ്ടമാകുമെന്ന ബോധ്യവുമുണ്ടായിരുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിന് ശേഷമാണ് റോമിൽ എത്തിയത്. സെർബിയയിൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. 1.56.96 ആയിരുന്നു സെർബിയയിലെ സമയം.
1.56.48 ആണ് ടോക്യോ ഒളിമ്പിക്സ് യോഗ്യത മാർക്ക്. മൈക്രോ സെക്കൻഡുകൾക്ക് പോലും വിലയുണ്ടെന്നറിയാമെങ്കിലും ടെൻഷനില്ലാതെയാണ് കുളത്തിലിറങ്ങിയത്. ഇതിനുള്ള ആത്മവിശ്വാസം പരിശീലകൻ പ്രദീപ് സാറും അമ്മ ഷാൻറിയുമെല്ലാം നൽകിയിരുന്നു. ദൈവാനുഗ്രഹവും സാഹചര്യവുമെല്ലാം അനുകൂലമായപ്പോൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ (1.56.38) ഫിനിഷ് ലൈൻ തൊടാൻ കഴിഞ്ഞു.
ദുബൈയിലെ പരിശീലനം
കായികമേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യമൊരുക്കുന്ന നഗരമാണ് ദുബൈ. നമ്മുടെ കായിക സംവിധാനങ്ങളുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല ഇവിടെയുള്ള സൗകര്യങ്ങൾ. അത്രയേറെ മികച്ചത്. ദുബൈ അക്വാനേഷൻ സ്പോർട്സ് അക്കാദമിയിലായിരുന്നു (അൻസ) പരിശീലനം. പത്ത് മാസമായി ഇവിടെയുണ്ട്. മുൻപും ദുബൈയിലെത്തി പരിശീലനം നടത്തിയിരുന്നു.
വർഷത്തിൽ രണ്ട് തവണയെങ്കിലും ഇവിടെ വരും. പ്രദീപ് സാറിെൻറയും അക്കാദമിയിലെ മറ്റുള്ളവരുടെയും നിർദേശങ്ങളാണ് ഒളിമ്പിക്സ് യോഗ്യത നേടാൻ സഹായിച്ചത്. ലോക്ഡൗൺ സമയത്ത് കുറച്ചുനാൾ തായ് ലൻഡിലായിരുന്നു. പരിശീലനം മുടങ്ങിയതിനാൽ ശരീര ഭാരം വർധിക്കാതിരിക്കാനായിരുന്നു മുഖ്യശ്രദ്ധ. ദുബൈയിലെത്തിയ ശേഷം ഒളിമ്പിക്സ് മാത്രമായിരുന്നു മനസിൽ.
ഒളിമ്പിക്സ് പ്രതീക്ഷ
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ 25ാം സ്ഥാനത്താണ്. അൽപം കൂടി പ്രകടനം മെച്ചപ്പെടുത്തിയാൽ സെമിയിലെത്താമെന്ന ആത്മവിശ്വാസമുണ്ട്. ആദ്യ 16ൽ എത്തിയാൽ സെമി പ്രവേശനം ഉറപ്പാക്കാം. ഒളിമ്പിക്സിൽ മത്സരിക്കുക എന്നതാണ് ഏറ്റവും വലിയകാര്യം. ആദ്യ ലക്ഷ്യം സെമിയാണ്. അതിന് ശേഷം ബാക്കി.
ഒളിമ്പിക്സിലെ വെല്ലുവിളി
ടോക്യോവിൽ സാജെൻറ മുന്നിലുള്ളത് ചെറിയ വെല്ലുവിളിയല്ല. കഴിഞ്ഞ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർൈഫ്ലസിൽ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സ് ഫിനിഷ് ചെയ്തത് 1:53.36 മിനിറ്റിൽ. നിലവിലെ ലോക റെക്കോഡ് 2019ൽ ഹംഗറിയുടെ ക്രിസ്റ്റോഫ് മിലിച്ചിെൻറ പേരിലാണ് (1:50.73).
അണിയറയിൽ -പ്രദീപ് കുമാർ
സാജനിലെ അത്ലറ്റിനെ ലോകചാമ്പ്യൻഷിപ്പിന് പ്രാപ്തനാക്കിയത് മലയാളി പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പ്രദീപ് കുമാറിെൻറ പരിശീലന മുറകളാണ്. ദുബൈയിലെ അൻസ ക്ലബ്ബിെൻറ പ്രധാന പരിശീലകനാണ് ഈ തിരുവനന്തപുരം പാലോട് സ്വദേശി. അൻസയിൽ 30 ശതമാനവും മലയാളി കുട്ടികളാണ്. കേരളത്തിലും നീന്തലിന് രാജ്യാന്തര സൗകര്യങ്ങൾ ഒരുക്കണം. പഴയ അവസ്ഥയിൽ നിന്ന് മാറ്റം കണ്ടുവരുന്നുണ്ട്. താൽപര്യമുള്ള ഒരുപാട് പേർ വരുന്നുണ്ട്. നമ്മുടെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്.
രണ്ട് ഒളിമ്പിക്സുകൾക്കുള്ളിൽ ഇന്ത്യക്ക് നീന്തൽകുളത്തിൽ നിന്ന് സ്വർണം ലഭിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. വിസിറ്റ് വിസയിൽ തങ്ങുന്നതിനാൽ സാജെൻറ യാത്രയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. സന്ദർശക വിസക്കാർക്ക് വാക്സിൻ ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി. എന്നാൽ, ഇന്ത്യൻ കോൺസുലേറ്റിെൻറ ഇടപെടൽ ഏറെ സഹായിച്ചു. ജൂലൈ 17ന് ശേഷം ടോക്യോവിലേക്ക് പോകാനാണ് പദ്ധതി. ഒളിമ്പിക്സ് കഴിഞ്ഞാൽ ഡിസംബറിൽ അബൂദബിയിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പാണ് ലക്ഷ്യമെന്നും പ്രദീപ് വ്യക്തമാക്കി.
സാജൻ പ്രകാശ്
പ്രധാന നേട്ടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.