പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലാതിരുന്ന സ്പേസായിരുന്നു ഡൈനിംഗ് റൂം അഥവാ ഉൗൺമുറി. എന്നാൽ ഇന്ന് ഒരു വീട്ടിലെ ഏറ്റവും വലിയ സ്പേസായാണ് പലരും ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുന്നത്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും എൻട്രിയും സ്റ്റെയറുമെല്ലാം ഇൗ സ്പേസിലാണ് സംഗമിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ് ഡൈനിങ് റൂം ഡിസൈൻ ചെയ്യാറുള്ളത്. ഡൈനിങ് റൂമിലെ പ്രധാനഘടകങ്ങളായ വാഷ്ബേസ്, ക്രോക്കറി ഷെൽഫ് എന്നിവയും അതിമനോഹരമായാണ് ഡിസൈനർമാർ ഒരുക്കാറുള്ളത്.
ഡൈനിംഗ് റൂമിൽ പ്രധാനി ഉൗൺമേശ തന്നെയാണ്. മുറിയുടെ വലുപ്പത്തിനും കുടുംബാംഗങ്ങളുടെ എണ്ണത്തിനുമനുസരിച്ചുള്ള ടേബിൾ വേണം തെരഞ്ഞെടുക്കാൻ. ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുമ്പോൾ തന്നെ എത്ര സീറ്റുകൾ വേണമെന്ന് ഉറപ്പിക്കണം. സാധാരണയായി ഡൈനിംഗിന് ആറ് സീറ്റുകളാണ് ഉണ്ടാകുക. എന്നാൽ വലിയ കുടുംബമാണെങ്കഷിൽ എട്ടും പത്തും സീറ്റുള്ള ടേബിൾ വരെ ഒരുക്കേണ്ടിവരും. അത്തരം വീടുകളിൽ ഡൈനിംഗ് റൂം വലുതായി നിർമിക്കാൻ നേരത്തെ ഒാർമിപ്പിക്കണം.
ഉൗൺമേശക്ക് ചുറ്റും പ്രയാസമില്ലാതെ നടക്കാനുള്ള സ്ഥലം വേണം. ടേബിളിന് ചുറ്റുമുള്ള ചെയറുകൾ ഒന്നും നീക്കി കളിക്കാതെ ആയാസത്തിൽ പെരുമാറാനുള്ള ഇടം വെച്ചുകൊണ്ടു തന്നെ വളരെ മനോഹരമാക്കി ഡൈനിങ് ഒരുക്കാറുണ്ട്. സൂര്യപ്രകാശവും വായുവും അകത്തളത്തിലേക്ക് കടന്നുവരുന്ന രീതിയിലാകണം വെൻറിലേഷൻ നൽകേണ്ടത്.
ഉൗണുമുറിയോടു ചേർന്നാണ് വാഷ്ബേസിന്‍ നൽകാറുള്ളത്. ഇന്നത് വാഷ് കൗണ്ടർ എന്നരീതിയിൽ അത്യാധുനിക സൗകര്യത്തോടുള്ള സ്പേസായാണ് ഡിസൈൻ ചെയ്യുന്നത്. ഡൈനിങ് സ്പേസിലേക്ക് കാണുന്ന രീതിയിൽ വാഷ്ബേസിൻ കൊടുക്കാതെ അൽപം മാറ്റിവെക്കുന്നതാണ് നല്ലത്. ഇതിന് പറ്റിയ സ്ഥലം നിർമാണ സമയത്ത് കണ്ടു പിടിക്കാവുന്നതാണ്.
ചില വലിയ വീടുകളിൽ ഇന്ന് കോമൺ ടോയ്ലറ്റിനോടുകൂടി വാഷ്റൂം തന്നെ ഒരുക്കുന്നു. ഇങ്ങനെ നൽകുേമ്പാൾ ഡൈനിങ് സ്പേസിലേക്ക് വാതിൽ വരത്തക്ക വിധം ആയിരിക്കരുത്. ചെറിയരീതിയിലൊരു ഡിവിഷൻ കൊടുത്താൽ നന്നാകും.
ഡൈനിംഗ് റൂമിൽത്തന്നെ േക്രാക്കറി ഷെൽഫ് ഉണ്ടാക്കിയാൽ കപ്പ്, ഗ്ലാസ്സ്, പ്ലെയിറ്റ് തുടങ്ങിയവ കാഴ്ചക്ക് ഭംഗിയുണ്ടാക്കുന്ന രീതിയിൽ വെയ്ക്കാൻ സാധിക്കും. ഡൈനിംഗ് റൂമിെൻറ ഒരു ചുമർ രണ്ടടി പിന്നോട്ട് നിർമിക്കുന്നതാണെങ്കിൽ വാഷ് സ്പേസും േക്രാക്കറിയും കൂടി ഒരു സെറ്റായി ഉണ്ടാക്കാം. ഇത് ഇൻ്റീരിയർ ഡിസൈനിങ്ങിെൻറ ഭാഗമായി ചെയ്യാവുന്നതാണ്.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.