Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightഡൈനിങ് റൂമും...

ഡൈനിങ് റൂമും വാഷ്​സ്​പേസും അഴകോടെ ഒരുക്കാം (ഭാഗം-10)

text_fields
bookmark_border
dinning
cancel
camera_altSquire Designs

പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലാതിരുന്ന സ്​പേസായിരുന്നു  ഡൈനിംഗ് റൂം അഥവാ ഉൗൺമുറി. എന്നാൽ ഇന്ന്​  ഒരു വീട്ടിലെ ഏറ്റവും വലിയ സ്​പേസായാണ്​ പലരും ഡൈനിംഗ്​ റൂം ഡിസൈൻ ചെയ്യുന്നത്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും ​എൻട്രിയും ​സ്​റ്റെയറുമെല്ലാം  ഇൗ ​സ്​പേസിലാണ്​ സംഗമിക്കുന്നത്​. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ്​ ഡൈനിങ്​ റൂം ഡിസൈൻ ചെയ്യാറുള്ളത്​. ഡൈനിങ്​ റൂമി​ലെ പ്രധാനഘടകങ്ങളായ വാഷ്​ബേസ്​, ക്രോക്കറി ഷെൽഫ്​ എന്നിവയും അതിമനോഹരമായാണ്​ ഡിസൈനർമാർ ഒരുക്കാറുള്ളത്​. 

ഡൈനിംഗ്​ റൂമിൽ പ്രധാനി ഉൗൺമേശ തന്നെയാണ്​. മുറിയുടെ വലുപ്പത്തിനും കുടുംബാംഗങ്ങളുടെ എണ്ണത്തിനുമനുസരിച്ചുള്ള ടേബിൾ വേണം തെരഞ്ഞെടുക്കാൻ. ​ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുമ്പോൾ തന്നെ എത്ര സീറ്റുകൾ വേണമെന്ന് ഉറപ്പിക്കണം. സാധാരണയായി ഡൈനിംഗിന്​ ആറ് സീറ്റുകളാണ് ഉണ്ടാകുക. എന്നാൽ വലിയ കുടുംബമാണെങ്കഷിൽ  എട്ടും പത്തും സീറ്റുള്ള ടേബിൾ വരെ ഒരുക്കേണ്ടിവരും. അത്തരം വീടുകളിൽ ഡൈനിംഗ് റൂം  വലുതായി നിർമിക്കാൻ നേരത്തെ ഒാർമിപ്പിക്കണം. 

 
dining3

ഉൗൺമേശക്ക്​ ചുറ്റും പ്രയാസമില്ലാതെ നടക്കാനുള്ള സ്ഥലം വേണം. ടേബിളിന്​ ചുറ്റുമുള്ള ചെയറുകൾ ഒന്നും നീക്കി കളിക്കാതെ ആയാസത്തിൽ പെരുമാറാനുള്ള ഇടം വെച്ചുകൊണ്ടു തന്നെ വളരെ മനോഹരമാക്കി ഡൈനിങ്​ ഒരുക്കാറുണ്ട്​. സൂര്യപ്രകാശവും വായുവും അകത്തളത്തിലേക്ക്​ കടന്നുവരുന്ന രീതിയിലാകണം വ​​​​​​െൻറിലേഷൻ നൽകേണ്ടത്​. 

ഉൗണുമുറിയോടു ചേർന്നാണ്​ വാഷ്ബേസിന്‍ നൽകാറുള്ളത്​. ഇന്നത്​ വാഷ്​ കൗണ്ടർ എന്നരീതിയിൽ അത്യാധുനിക സൗകര്യത്തോടുള്ള സ്​പേസായാണ്​ ഡിസൈൻ ചെയ്യുന്നത്​. ഡൈനിങ്​ സ്​പേസിലേക്ക്​ കാണുന്ന രീതിയിൽ വാഷ്ബേസിൻ കൊടുക്കാതെ അൽപം മാറ്റിവെക്കുന്നതാണ് നല്ലത്. ഇതിന് പറ്റിയ സ്​ഥലം നിർമാണ സമയത്ത് കണ്ടു പിടിക്കാവുന്നതാണ്. 

wash space
സ്റ്റെയർകേസി​​​​​​​െൻറ രണ്ടാമത്തെ ​​ൈഫ്ലറ്റ് ഉള്ള സ്​ഥലം സാമാന്യം ഉയരത്തിലാകുന്നതിനാൽ അവിടെ വാഷ്​കൗണ്ടർ ഒരുക്കാം. അതല്ലെങ്കിൽ ഒരു പ്രത്യേക സ്​ഥലം വാഷ്​കൗണ്ടർ ആയി വെക്കാവുന്നതാണ്. വാഷര്‍ കൗണ്ടര്‍ ഡിസൈനര്‍ ചെയ്യുമ്പോള്‍ അടിവശത്ത് സ്റ്റോറേജും നൽകാവുന്നതാണ്​. 

ചില വലിയ വീടുകളിൽ ഇന്ന് കോമൺ ടോയ്​ലറ്റിനോടുകൂടി വാഷ്റൂം തന്നെ ഒരുക്കുന്നു. ഇങ്ങനെ നൽകു​േമ്പാൾ ഡൈനിങ്​ സ്​പേസിലേക്ക്​ വാതിൽ  വരത്തക്ക വിധം ആയിരിക്കരുത്‌. ചെറിയരീതിയിലൊരു ഡിവിഷൻ കൊടുത്താൽ നന്നാകും.

dinning cum cookery

ഡൈനിംഗ് റൂമിൽത്തന്നെ േക്രാക്കറി ഷെൽഫ് ഉണ്ടാക്കിയാൽ കപ്പ്, ഗ്ലാസ്സ്, പ്ലെയിറ്റ് തുടങ്ങിയവ കാഴ്ചക്ക് ഭംഗിയുണ്ടാക്കുന്ന രീതിയിൽ വെയ്ക്കാൻ സാധിക്കും. ഡൈനിംഗ് റൂമി​​​​​​​െൻറ ഒരു ചുമർ രണ്ടടി പിന്നോട്ട് നിർമിക്കുന്നതാണെങ്കിൽ വാഷ്​ സ്​പേസും േക്രാക്കറിയും കൂടി ഒരു സെറ്റായി ഉണ്ടാക്കാം. ഇത് ഇൻ്റീരിയർ ഡിസൈനിങ്ങി​​​​​​​െൻറ ഭാഗമായി ചെയ്യാവുന്നതാണ്.  


(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorspacegrihamwash basinhome designsstair casecookery shelfwash counterDining RoomVeed
News Summary - How to to arrange Dining Room and Wash space - Griham news
Next Story