അകത്തളങ്ങൾ മോടികൂട്ടാനുള്ള പരീക്ഷണങ്ങൾ ഗോവണികളിൽ വരെ എത്തിയിട്ടുണ്ട്​. രണ്ടുനില വീടായാൽ സ്റ്റെയർകേസ്​ നമുക്ക് ആവശ്യമാണ്.  സാധാരണയായി ഉൗണുമുറിയിൽ നിന്നാണ്​ സ്​റ്റെയർ കേസ്​ നൽകാറുള്ളത്​. ചിലയിടത്ത്​ ഫാമിലി ലിവിങ്ങിലേക്ക്​ നൽകിയിരിക്കുന്നതും കാണാം.

പല വീടുകളിലും സ്റ്റെയർകേസ്​ ഒരു ബാധ്യതയാണ്. ചിലയിടത്ത്​ ഡൈനിംഗ്റൂമിനോട് ചേർന്ന് ആകെ വെളിച്ചം ലഭിക്കുന്ന ചുമരിൽ തന്നെ സ്റ്റെയർകേസ്​ വെക്കുന്നത് കാണാം. ഇങ്ങനെ വരു​േമ്പാൾ ജനലിെൻ്റയും ഒപ്പം സ്റ്റെയർകേസി​​​​െൻറയും ഭംഗി നഷ്​ടപ്പെടും. ഇത്തരം സ്റ്റെയർ ചെയ്യുമ്പോൾ റൂമിെൻ്റ ഇടതും വലതുമായി ലാൻഡിംഗ് വരികയാണെങ്കിൽ ആ ലാൻഡിംഗ് സ്​ഥലത്ത് മുഴുനീളമുള്ള ജനൽ നൽകുന്നതാകും ഉചിതം. അകത്തളത്ത്​ ജനലിെൻ്റയും സ്റ്റെയറിെൻ്റയും സ്വാഭാവികതനിമ നിലനിർത്തേണ്ടതുണ്ട്. 

 സ്റ്റെയറുകൾ ഡൈനിംഗ്​ ടേബിളിനെ ഒരിക്കലും തടസ്സപ്പെടുത്താതെ നോക്കണം. സ്റ്റെയർകേസിൽ നിന്നും ഭക്ഷണമേശയിലേക്ക് പൊടി പാറി വരാനുള്ള സാഹചര്യം ഉണ്ട്. അതിനാൽ ഡൈനിങ്​ ടേബിൾ സജീകരിക്കാൻ സ്​റ്റെയറിൽ നിന്നും നിശ്ചിത അകലമുണ്ടാകണം. 

സ്റ്റെയർകേസ്​ വളരെ ലളിതമായും വളരെയധികം കൊത്തുപണികൾ ചെയ്തുമെല്ലാം ഉണ്ടാക്കാറുണ്ട്. നല്ല രീതിയിൽ ഡിസൈൻ ചെയ്തില്ലെങ്കിൽ അതിേൻ്റതായ ദോഷവും ഉണ്ട്. ഫോൾഡിംഗ് സ്റ്റെപ്പ് ആണ് അകത്തളത്തിന്​ അഴക്. ഇത് കോൺക്രീറ്റിൽ ചെയ്ത് ഗ്രാനൈറ്റോ, ടൈൽസോ,  മരമോ ഉപയോഗിച്ച്  നിർമിക്കാവുന്നതാണ്.

കോൺക്രീറ്റ് ഒഴിവാക്കി ഇൻ്റസട്രിയൽ ബീം ചെയ്തും, മരത്തിൽ പൊതിഞ്ഞും, പൂർണമായും മരംകൊണ്ടുള്ള​തുമെല്ലാമായ സ്​റ്റെയറുകൾ ഡിസൈൻ ചെയ്​തുവരുന്നു. പുതു തലമുറക്കാർക്കു ​േവണ്ടി ഗ്ലാസ്സും സ്റ്റീലും ഉപയോഗിച്ചും സ്റ്റെയർ ഉണ്ടാക്കിവരുന്നു.

സ്റ്റെപ്പുകൾ എങ്ങനെ സജ്ജീകരിക്കുന്നോ അതിന് യോജിക്കുന്ന വിധത്തിൽ  സ്റ്റെയർകേസ്​ ഹാൻഡ്റെയിൽ ഡിസൈൻ ചെയ്താൽ അതിന് പ്രത്യക അഴക് ഉണ്ടാകും. മരത്തിലും സ്റ്റെയിൻ ലെസ്സ് സ്റ്റീലിലും ഗ്ലാസ്സിലും ഹാൻഡ്റയിൽ ചെയ്യാവുന്നതാണ്. ഓരോ സ്റ്റെയർകേസിെൻ്റയും ഡിസൈനും ശൈലിയും രൂപഭംഗിയുമെല്ലാം ആ വീടി​​​​​െൻറ മൊത്തം ഇൻ്റീരിയറിനെ സപ്പോർട്ട്​ ചെയ്യുന്ന വിധത്തിലായിരിക്കണം എന്ന് മാത്രം.

 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)  

Tags:    
News Summary - Stair Case designs- By Rajesh Mallarkandy- Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.