സ്റ്റെയർ എങ്ങനെ വേണം? (ഭാഗം-11)
text_fieldsഅകത്തളങ്ങൾ മോടികൂട്ടാനുള്ള പരീക്ഷണങ്ങൾ ഗോവണികളിൽ വരെ എത്തിയിട്ടുണ്ട്. രണ്ടുനില വീടായാൽ സ്റ്റെയർകേസ് നമുക്ക് ആവശ്യമാണ്. സാധാരണയായി ഉൗണുമുറിയിൽ നിന്നാണ് സ്റ്റെയർ കേസ് നൽകാറുള്ളത്. ചിലയിടത്ത് ഫാമിലി ലിവിങ്ങിലേക്ക് നൽകിയിരിക്കുന്നതും കാണാം.
പല വീടുകളിലും സ്റ്റെയർകേസ് ഒരു ബാധ്യതയാണ്. ചിലയിടത്ത് ഡൈനിംഗ്റൂമിനോട് ചേർന്ന് ആകെ വെളിച്ചം ലഭിക്കുന്ന ചുമരിൽ തന്നെ സ്റ്റെയർകേസ് വെക്കുന്നത് കാണാം. ഇങ്ങനെ വരുേമ്പാൾ ജനലിെൻ്റയും ഒപ്പം സ്റ്റെയർകേസിെൻറയും ഭംഗി നഷ്ടപ്പെടും. ഇത്തരം സ്റ്റെയർ ചെയ്യുമ്പോൾ റൂമിെൻ്റ ഇടതും വലതുമായി ലാൻഡിംഗ് വരികയാണെങ്കിൽ ആ ലാൻഡിംഗ് സ്ഥലത്ത് മുഴുനീളമുള്ള ജനൽ നൽകുന്നതാകും ഉചിതം. അകത്തളത്ത് ജനലിെൻ്റയും സ്റ്റെയറിെൻ്റയും സ്വാഭാവികതനിമ നിലനിർത്തേണ്ടതുണ്ട്.
സ്റ്റെയറുകൾ ഡൈനിംഗ് ടേബിളിനെ ഒരിക്കലും തടസ്സപ്പെടുത്താതെ നോക്കണം. സ്റ്റെയർകേസിൽ നിന്നും ഭക്ഷണമേശയിലേക്ക് പൊടി പാറി വരാനുള്ള സാഹചര്യം ഉണ്ട്. അതിനാൽ ഡൈനിങ് ടേബിൾ സജീകരിക്കാൻ സ്റ്റെയറിൽ നിന്നും നിശ്ചിത അകലമുണ്ടാകണം.

സ്റ്റെയർകേസ് വളരെ ലളിതമായും വളരെയധികം കൊത്തുപണികൾ ചെയ്തുമെല്ലാം ഉണ്ടാക്കാറുണ്ട്. നല്ല രീതിയിൽ ഡിസൈൻ ചെയ്തില്ലെങ്കിൽ അതിേൻ്റതായ ദോഷവും ഉണ്ട്. ഫോൾഡിംഗ് സ്റ്റെപ്പ് ആണ് അകത്തളത്തിന് അഴക്. ഇത് കോൺക്രീറ്റിൽ ചെയ്ത് ഗ്രാനൈറ്റോ, ടൈൽസോ, മരമോ ഉപയോഗിച്ച് നിർമിക്കാവുന്നതാണ്.
കോൺക്രീറ്റ് ഒഴിവാക്കി ഇൻ്റസട്രിയൽ ബീം ചെയ്തും, മരത്തിൽ പൊതിഞ്ഞും, പൂർണമായും മരംകൊണ്ടുള്ളതുമെല്ലാമായ സ്റ്റെയറുകൾ ഡിസൈൻ ചെയ്തുവരുന്നു. പുതു തലമുറക്കാർക്കു േവണ്ടി ഗ്ലാസ്സും സ്റ്റീലും ഉപയോഗിച്ചും സ്റ്റെയർ ഉണ്ടാക്കിവരുന്നു.

സ്റ്റെപ്പുകൾ എങ്ങനെ സജ്ജീകരിക്കുന്നോ അതിന് യോജിക്കുന്ന വിധത്തിൽ സ്റ്റെയർകേസ് ഹാൻഡ്റെയിൽ ഡിസൈൻ ചെയ്താൽ അതിന് പ്രത്യക അഴക് ഉണ്ടാകും. മരത്തിലും സ്റ്റെയിൻ ലെസ്സ് സ്റ്റീലിലും ഗ്ലാസ്സിലും ഹാൻഡ്റയിൽ ചെയ്യാവുന്നതാണ്. ഓരോ സ്റ്റെയർകേസിെൻ്റയും ഡിസൈനും ശൈലിയും രൂപഭംഗിയുമെല്ലാം ആ വീടിെൻറ മൊത്തം ഇൻ്റീരിയറിനെ സപ്പോർട്ട് ചെയ്യുന്ന വിധത്തിലായിരിക്കണം എന്ന് മാത്രം.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.