തിരുവനന്തപുരം: കണ്ടയ്ൻമെൻറ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം വൈദ്യൂതി മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെ.എസ്.ഇ.ബി. അത് പരിചയപ്പെടുത്തുന്ന വിഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്.
മീറ്റർ റീഡിങ് എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങൾ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപഭോക്താക്കളെ സെല്‍ഫ് റീഡിങ് മോഡിലേക്ക് സീനിയര്‍ സൂപ്രണ്ട് ഷെഡ്യൂൾ ചെയ്യുന്നു. ഈ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് സെക്ഷന്‍ ഓഫീസില്‍നിന്നും എസ്.എം.എസ്. ലഭിക്കും. അതില്‍ മീറ്റര്‍ റീഡിങ് സ്വയം രേഖപ്പെടുത്താനുള്ള ലിങ്കുണ്ടാകും.ഈ ലിങ്കില്‍ പ്രവേശിക്കുമ്പോൾ ഉഭോക്താവിെൻറ വിവരങ്ങളും മുന്‍ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ് ഇതില്‍ രേഖപ്പെടുത്താം.
മീറ്റര്‍ ഫോട്ടോ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. ഉപഭോക്താവ് രേഖപ്പെടുത്തുന്ന മീറ്റര്‍ റീഡിങ്ങും മീറ്ററിൻ്റെ ഫോട്ടോയും ഒത്തുനോക്കിയാണ് ബില്‍ തയ്യാറാക്കി എസ്.എം.എസ്. അയക്കുക.
സ്വയം വൈദ്യുതി മീറ്റർ റീഡിങ്ങ് എടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാൻ വീഡിയോ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.