ര​വീ​ന്ദ്ര​​ൻ നി​ർ​മി​ച്ച മു​ളവീ​ട്

കാടിന്‍റെ സമ്മാനം, പൊളിയാണ് ഈ മുളവീട്

വ​ട​ശ്ശേ​രി​ക്ക​ര: കാ​ന​ന ന​ടു​വി​ലെ മു​ള​വീ​ട് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. പ​മ്പ റൂ​ട്ടി​ൽ ളാ​ഹ മ​ഞ്ഞ​തോ​ട് പ്ലാ​പ്പ​ള്ളി ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ന്​ സ​മീ​പ​മാ​ണ് ക​ണ്ണി​നും മ​ന​സ്സി​നും ഒ​രേ​പോ​ലെ കൗ​തു​കം ഉ​ള​വാ​ക്കു​ന്ന മ​നോ​ഹ​ര​മാ​യി നി​ർ​മി​ച്ച മു​ള​വീ​ട്. ഇ​ഷ്​​ടി​ക​യോ മ​ര​ത്ത​ടി​യോ സി​മ​േ​ൻ​റാ ഉ​പ​യോ​ഗി​ക്കാ​തെ കേ​ര​ളീ​യ വാ​സ്തു ശൈ​ലി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് ഈ ​മു​ള​വീ​ട്. മ​ഞ്ഞ​തോ​ട് ആ​ദി​വാ​സി മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​വീ​ന്ദ്ര​െൻറ ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ് പ്ര​കൃ​തി​യോ​ട് ഇ​ഴു​കി​ച്ചേ​ർ​ന്ന മു​ള​വീ​ട് രൂ​പം​കൊ​ണ്ട​ത്.

ആ​റു​മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​മാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ലെ പ്ര​ധാ​ന ചെ​ല​വ് എ​ന്ന് ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു. മേ​ൽ​ക്കൂ​ര​ക്ക്​ ആ​വ​ശ്യ​മാ​യ ജി.​ഐ ഷീ​റ്റും ഇ​രു​മ്പ് ആ​ണി​യും വി​ല​കൊ​ടു​ത്ത് വാ​ങ്ങി. ബാ​ക്കി നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ​തെ​ല്ലാം വ​ന​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച്​ ആ​റു​മാ​സം കൊ​ണ്ടാ​ണ് 400 ‌ച​തു​ര​ശ്ര​യ​ടി​യു​ള്ള വീ​ടൊ​രു​ക്കി​യ​ത്.

കി​ട​പ്പു മു​റി​യും മ​നോ​ഹ​ര​മാ​യ വ​രാ​ന്ത​യും അ​ടു​ക്ക​ള​യും ഈ ​വീ​ടി​നു​ണ്ട്. വീ​ടി​െൻറ അ​ക​ത്ത​ള​ത്തി​െൻറ ഭം​ഗി​യും ഉ​പ​യോ​ഗി​ച്ച നി​ർ​മാ​ണ വ​സ്തു​ക്ക​ളു​മെ​ല്ലാം ആ​രെ​യും ആ​ക​ർ​ഷി​ക്കും. വ​ന​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന മു​ള​ക​ളും കാ​ട്ടു​വ​ള്ളി​ക​ളും ചാ​ണ​ക​വും മ​ണ്ണ് കു​ഴ​ച്ച മി​ശ്രി​ത​വും കാ​ട്ടു​ക​ല്ലു​ക​ളു​മാ​ണ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ. ‌പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ര​വീ​ന്ദ്ര​നും ഭാ​ര്യ​യും മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മെ​ല്ലാം ഒ​രു​മി​ച്ചാ​ണ് ഇ​വി​ടെ താ​മ​സം. വീ​ട്​ കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.