മുംബൈ: ബോളിവുഡിലെ പ്രിയ താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങും. തങ്ങളുടെ ജീവിതത്തിലേയും സിനിമയിലേയും വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള ദമ്പതികൾ അടുത്തിടെ പുതിയ വീട് വാങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിതാ വീടിന്‍റെ ഗൃഹപ്രവേശനത്തിന്‍റെ ചിത്രങ്ങളാണ് രൺവീർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മുബൈയിലെ അലിബാഗിലാണ് പുതുതായി വാങ്ങിയ വീട്. 22 കോടി രൂപ മുടക്കി 2021 ലാണ് വീട് സ്വന്തമാക്കിയത്.
ഗൃഹപ്രവേശനത്തിന്‍റെ പൂജക്കിടെ എടുത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയ വീടിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രൺവീറും ദീപികയും പരസ്പരം കൈകോർത്ത് പൂജ ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം.
അതിനിടെ ബാന്ദ്രയിൽ ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്‍റെയും സൽമാൻ ഖാന്‍റെയും വസതിക്ക് സമീപം 119 കോടി രൂപ മുടക്കി ആഡംബര ഭവനം ദമ്പതികൾ സ്വന്തമാക്കിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.