കേരളത്തിൽ ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തേ മഴക്കാലമെത്തി. മനുഷ്യർക്ക് മാത്രമല്ല, വീടിനും മഴക്കാലത്ത് കൂടുതൽ ശ്രദ്ധ കൊടുക്കണം. അതായത് വീടിന്‍റെ നിലം, ഫർണിച്ചറുകൾ, കർട്ടനുകൾ, അലമാരകൾ, ബാത്റൂം ഫിറ്റിങ്ങ്സ് എന്നിങ്ങനെ എല്ലാ കാര്യത്തിലും വേണം ശ്രദ്ധ.
ഫർണിച്ചർ ഡ്രൈ ആയി സൂക്ഷിക്കുക
വെയിലുള്ള സമയത്ത് സെറ്റികൾ, കട്ടിലുകൾ, അലമാരകൾ എന്നിവക്ക് കാറ്റും വെളിച്ചവും തട്ടുന്ന രീതിയിൽ ആകാവുന്നത്ര ജനലുകളും വാതിലുകളും തുറന്നിടുക. മരം കൊണ്ടുള്ള അലമാരയിലും മറ്റും വസ്ത്രങ്ങൾ സൂക്ഷിക്കുമ്പോൾ മുഴുവനായും ഉണങ്ങിയില്ലേ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അടുക്കളക്കാര്യം മറക്കണ്ട
മഴക്കാലത്ത് ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത് അടുക്കളയാണ്. പയർ, പരിപ്പ്, പൊടികൾ എന്നിവയെല്ലാം നനവേൽക്കാതെ നന്നായി പൊതിഞ്ഞു സൂക്ഷിച്ചിട്ടില്ലേ എന്ന് ശ്രദ്ധിക്കണം. ഭക്ഷണ അടച്ചു പാകം ചെയ്യുന്നത് ചുവരിലും മേൽക്കൂരിയിലും ഈർപ്പം പടരാതിരിക്കാൻ സഹായിക്കും.
വാഷ് റൂം ശുചിയാക്കുക
ടോയ് ലെററുകൾ മാത്രമല്ല, ബാത്റൂമും വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ബാത്റൂം കഴിവതും ഈർപ്പമില്ലാത്തതാക്കി വെക്കുകയും വേണം. ബാത്റൂമിനകത്തേക്ക് പ്രകാശവും വായുവും കടക്കാൻ അൽപനേരം ഇതിന്‍റെ വാതിലുകൾ തുറന്നിടാം. ചുവരുകളിൽ ടൈലുകൾ പതിച്ചതാണെങ്കിൽ നിർബന്ധമായും തുടച്ചിടുക.
ഈർപ്പത്തിന്‍റെ മണം അകറ്റുക
നനഞ്ഞ വസ്ത്രത്തിൽ നിന്നും ഈർപ്പമുള്ള ചുവരിൽ നിന്നും ഉണ്ടാകാവുന്ന മണം പോകാനായി സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാം. ബാത്റൂമിലും സുഗന്ധമുള്ള ക്ലീനറുകൾ ഉപയോഗിക്കാം.
വസ്ത്രങ്ങൾ നന്നായി ഉണക്കണം
മൺസൂണിലെ ഏറ്റവും വിഷമം പിടിച്ച കാര്യം വസ്ത്രം ഉണക്കൽ തന്നെയാണ്. മഴക്കാലത്ത് മരം കൊണ്ടുള്ള വാർഡ്റോബുകളിൽ പൂപ്പൽ പിടിക്കാനുള്ള സാധ്യതയുണ്ട്. ഇവ വസ്ത്രങ്ങളിലും പറ്റിപ്പിടിക്കാം. അതിനാൽ വിലകൂടിയ വസ്ത്രങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിക്കുക.
കനംകൂടിയ അപ്ഹോൾസ്റ്ററി വേണ്ട
മഴക്കാലത്ത് കനം കൂടിയ കർട്ടനുകൾ, കാർപ്പറ്റുകൾ, ചവിട്ടികൾ, ബെഡ്ഷീറ്റുകൾ എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം. അവ തൽക്കാലം ചുരുട്ടിവെച്ച് മഴക്കാലത്ത് കനം കുറഞ്ഞത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.