മസ്കത്ത്: ലോകത്ത് താങ്ങാൻ കഴിയുന്ന നിരക്കിൽ വീടുവാങ്ങാൻ കഴിയുന്ന ആദ്യ മൂന്ന് രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാനും ഇടം നേടി. സിഡ്നി കേന്ദ്രമായ അഷ്വർഡ് റിമോവലിസ്റ്റ്സ് എന്ന കമ്പനി തയാറാക്കിയ പട്ടിക പ്രകാരം സുരിനാമിനും സൗദി അറേബ്യക്കും പിന്നിലായാണ് സുൽത്താനേറ്റ് ഇടംപിടിച്ചത്. ശരാശരി വാർഷിക വേതനം, വരുമാന നികുതി, വീടിെൻറ വില എന്നിവ അടിസ്ഥാനമാക്കിയുള്ള അനുപാതം പ്രകാരമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്തുള്ള സുരിനാമിെൻറ അനുപാതം 1.87ഉം സൗദിയുടേത് 3.03ഉം ആണ്. ഒമാേൻറതാകെട്ട 3.41 ആണ്. ബഹാമാസ്, അമേരിക്ക, ഹോണ്ടുറസ്, ബ്രൂണെ, ജമൈക്ക, കുവൈത്ത്, ഖത്തർ എന്നിവയാണ് നാലു മുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.ഇൗ വർഷത്തിെൻറ ആദ്യത്തിൽ കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയുന്ന നഗരങ്ങളെ കുറിച്ച സർവേയിൽ അൽ ഖോബാറിനും ജിദ്ദക്കുമൊപ്പം മസ്കത്തും ഇടംനേടിയിരുന്നു. രാജ്യത്തെ ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിൽ വിദേശികൾക്ക് താമസയിടങ്ങൾ വാങ്ങാൻ അനുമതിയുണ്ട്.
സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള വിഷൻ 2020 പദ്ധതിയുടെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് നിയമത്തിൽ ഇൗ ഭേദഗതി വരുത്തിയത്.
ഇവിടെ താമസയിടങ്ങൾ വാങ്ങുന്ന വിദേശികൾക്ക് ഒപ്പം അടുത്ത ബന്ധുക്കൾക്കും വിസ ലഭിക്കും. ഇതോടൊപ്പം, ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്ക് പുറത്തും വിദേശികൾക്ക് വസ്തുക്കൾ വാങ്ങാൻ അനുമതി നൽകുന്ന നിയമം സർക്കാറിെൻറ പരിഗണനയിൽ ഉണ്ടെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.