ഇന്ത്യൻ സിനിമയിലെ വേറിട്ട നായികാ സങ്കൽപമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് രാധിക ആപ്‌തെ. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ വേറിട്ട ശൈലിയാണ് താരം പുതുതായി സ്വന്തമാക്കിയ അപ്പാർട്ട്മെൻറിനും നൽകിയത്. പൂണെയിൽ മറാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന താരം മുംബൈയിലെ വെർസോവയിൽ വീട് സ്വന്തമാക്കിയപ്പോൾ പാരമ്പര്യത്തിെൻറ തനിമ ചോരാതിരിക്കാൻ കൂട്ടുപിടിച്ചത് ഫർണിച്ചറുകളാണ്.
പ്രകാശം വിതറുന്ന അകത്തളങ്ങൾ,പോസീറ്റീവ് എനർജി നിറയുന്ന ശാന്തമായ ഏകതയുള്ള ഇടങ്ങൾ അകത്തളത്ത് ഒരുക്കണമെന്നതായിരുന്നു രാധികയുടെ ഡിമാൻഡ്. അതനുസരിച്ചാണ് വീടിെൻറ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികളുള്ള വീടിെൻറ ഹൈലൈറ്റ് സ്വീകരണമുറി തന്നെയാണ്. വേറിട്ട നിറങ്ങളും വിേൻറജ് ഫർണിച്ചറുകളും ലിവിങ് സ്പേസിനെ ജീവസുറ്റതാക്കുന്നു. ലളിതവും എന്നാൽ അതിമനോഹരവുമായി വീടൊരുക്കിയത് ഭർത്താവ് ബെനഡിക്റ്റാണെന്നാണ് താരം പറയുന്നത്.
വെള്ളനിറമുള്ള ചുവരുകളും ധാരാളം പ്രകാശം പരത്തുന്ന ജനാലകളും ലിവിങ് സ്പേസിെൻറ ഹൈലറ്റാണ്. ബാൽക്കണിയെ ചേർത്തുകൊണ്ടാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. റഗ്ഗ്, സോഫ കവർ, കുഷ്യനുകൾ എന്നിവ വ്യത്യസ്ത നിറമുള്ളവയാണ്.
വീടിെൻറ ഇത്തിരി ഇടങ്ങളിൽ പച്ചപ്പിനും താരം ഇടം നൽകിയിട്ടുണ്ട്. പ്രകൃതിയുമായുള്ള സൗഹൃദം നിലനിർത്താൻ ലിവിങിലും ഡൈനിങ്- കിച്ചൻ സ്പേസിലുമെല്ലാം ഇൻഡോർ മരങ്ങളും ചെടികളും വെച്ചിട്ടുണ്ട്.
വീട്ടിലെ ഓരോ വാതിലുകൾക്കും വ്യത്യസ്ത നിറമാണ് നൽകിയിരിക്കുന്നത്. നല്ല തിളക്കമുള്ള നീല പെയിൻറടിച്ച വാതിലാണ് ആ വീട്ടിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുക.
ഓർമകൾ വൈകാരികമായി സൂക്ഷിക്കുന്ന വ്യക്തിയാണ് രാധിക. താൻ ആദ്യമായി സമ്പാദിച്ച പണം കൊണ്ടുമേടിച്ച സ്‌പെഷൽ ചെയർ ലിവിങ് റൂമിൽ പ്രധാന സ്ഥാനത്ത് തന്നെ സൂക്ഷിച്ചിരിക്കുന്നു. മുത്തശ്ശിയുടെ കസേരയും അമ്മയുടെ അലമാരയുമൊക്കെയാണ് വീട്ടിലെ പ്രധാന ഫര്‍ണിച്ചറുകള്‍. വീടിെൻറ പല കോർണറുകളിലും ചാർപോയ് പോലുള്ള വിേൻറജ് ഫർണിച്ചറുകളും കാണാം.
അടുക്കളക്ക് നീല നിറമാണ്. ലിവിങ് റൂമിനോട് ചേർന്നാണ് ഒാപ്പൺ കിച്ചൻ നൽകിയിരിക്കുന്നത്. ലിവിങ് സ്പേസിൽ നിന്നും അടുക്കളയെ വേർ തിരിച്ചു കാണിക്കുന്നത് ചുവരിനു നൽകിയിരിക്കുന്ന നീല നിറവും ഇൻഡോർ പ്ലാൻറുകളുടെ കാഴ്ചയുമാണ്.
ഫ്ലോർ മുതൽ സീലിങ് വരെ നീളുന്ന കണ്ണാടിയാണ് രാധികയുടെ മുറിയിലെ താരം. മുറിക്ക് കൂടുതൽ വലുപ്പം തോന്നിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. ജനാലകൾക്ക് വിവിധ നിറങ്ങളിലുള്ള കർട്ടനുകളാണ് നൽകിയിരിക്കുന്നത്.
ധാരാളം വായിക്കുന്ന വ്യക്തിയാണ് രാധിക. അതുകൊണ്ടുതന്നെ ലിവിങ് സ്പേസിലും ബാൽക്കണിക്ക് സമീപവും മനോഹരമായ ബുക്ക് ഷെൽഫുകൾ ക്രമീകരിച്ചിട്ടുണ്ട്.
വീട്ടിലെ രാധികയുടെ ഫേവറിറ്റ് കോർണർ ബാൽക്കണിയാണ്. ഇവിടെ നിന്നാൽ മുംബൈ നഗരത്തിലെ വിദൂരകാഴ്ചകളും സൂര്യാസ്തമയവും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.