വർഷ, ശാരിക, അനുപമ... സ്ത്രീകൾ ഏറെയൊന്നും കടന്നുചെന്നിട്ടില്ലാത്ത വാസ്തുശിൽപ മേഖലയിൽ വ്യക്തിമുദ്ര പതിപ്പി ച്ചവർ. ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ഇവർക്ക് മുന്നിൽ തുറന്നത് അവസരങ്ങളുടെ പുത്തൻ വാതായനങ്ങൾ. കടവന്ത്രയിൽ സ്റ്റുഡിയോ വിസ്ത ആർക്കിടെക്റ്റ്സ് എന്ന പേരിൽ സ്ഥാപനം തുടങ്ങി ആറുമാസത്തിനകം തന്നെ വാസ്ത ുശിൽപ മേഖലയിൽ സ്വന്തം മേൽവിലാസം സൃഷ്ടിച്ചുകഴിഞ്ഞു ഇവർ. വിജയക്കുതിപ്പിന് ഇവർ നന്ദി പറയുന്നത് പൂർണ പിന്തുണയ േകി കൂടെ നിൽക്കുന്ന കുടുംബത്തോട് തന്നെ. "ഏതൊരു പുരുഷെൻറ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന ്നാണല്ലോ സാധാരണ ചൊല്ല്. എന്നാൽ ഏതൊരു സ്ത്രീയുടെയും വിജയത്തിന് പിന്നിൽ പുരുഷനുണ്ടെന്ന് തിരുത്താനാണ് എനിക്കിഷ്ടം. ജീവിത പങ്കാളിയുടെയും കുടുംബത്തിെൻറയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങുമെത്തില്ലായിരുന്നു"- വർഷ പറയുന്നു.
ഡിസൈൻ പരിസ്ഥിതി സൗഹൃദം
ഒാഫിസിലേക്ക് കടന്നുചെല്ലുേമ്പാൾ തന്നെ പരിസ്ഥിതി സൗഹൃദ ഡിസൈനോടുള്ള ഇവരുടെ ഇഷ്ടം വ്യക്തമാകും. വാതിൽ രൂപകൽപന ചെയ്തിരിക്കുന്നത് ഉപയോഗശൂന്യമായ ചാക്കുകൊണ്ടാണ്. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഴ്വസ്തുക്കൾകൊണ്ട് ആകർഷകമായ ചിത്രങ്ങളും പൂച്ചട്ടികളുമുണ്ടാക്കി ഒാഫിസ് അലങ്കരിച്ചിരിക്കുന്നു. ഉപഭോക്താക്കൾക്കായി ഡിസൈൻ ചെയ്യുേമ്പാഴും പരിസ്ഥിതി സൗഹൃദമെന്ന ആശയത്തിന് മുൻഗണന നൽകാറുണ്ടെന്ന് ഇവർ പറയുന്നു.
വീടോ കെട്ടിടമോ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിെൻറ സ്വഭാവവും ഉപഭോക്താവിെൻറ ആവശ്യവും മുൻനിർത്തിയായിരിക്കും രൂപകൽപന. പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാൻ പരമാവധി ശ്രദ്ധ പുലർത്താറുണ്ട്. വീടിെൻറ എക്സ്റ്റീരിയറിനൊപ്പം മിനിമലിസ്റ്റിക് ശൈലിയിൽ ഇൻറീരിയർ ഡിസൈനും ചെയ്തുകൊടുക്കും. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളൊരുക്കും.
കണ്ടമ്പററി ശൈലിയിലുള്ള രൂപകൽപനക്കാണ് ആവശ്യക്കാരേറെയും. പരമ്പരാഗത ശൈലിക്കും ആരാധകരുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ കണ്ടമ്പററി ശൈലിയിലെ പരന്ന േമൽക്കൂരക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും കൃത്യമായ ഷേഡുകൾ നൽകിയാൽ ഒരുപരിധിവരെ അതൊക്കെ ഒഴിവാക്കാം.
ഒത്തുചേരൽ യാദൃശ്ചികം
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബി.ആർക്കും അഹമ്മദാബാദ് സെപ്റ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടിയതിന് ശേഷമാണ് വർഷ ഫ്രീലാൻസ് ഡിസൈനിങ് രംഗത്തേക്കിറങ്ങിയത്. ശാരിക എസ്.െഎ.ടി തുംകൂരിൽനിന്ന് ബി.ആർക് ബിരുദം നേടിയിട്ടുണ്ട്. ചെന്നൈ ഹിന്ദുസ്ഥാൻ എൻജിനീയറിങ് കോളജിൽനിന്ന് ബി.ആർക്കിന് ശേഷം അഹമ്മദാബാദ് സെപ്റ്റിൽനിന്ന് പി.ജി നേടിയ അനുപമ ഇപ്പോൾ കുവൈത്തിൽനിന്ന് മിഡിലീസ്റ്റിലെ പ്രൊജക്റ്റുകൾക്ക് നേതൃത്വം നൽകുന്നു. ഫ്രീലാൻസായി പ്രവർത്തിച്ചിരുന്ന മുന്നുപേരും ഒത്തുചേർന്ന് സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത് യാദൃശ്ചികമായാണ്.
സ്ഥാപനത്തിൽ പരിശീലനം നേടാനെത്തുന്നതും പെൺകുട്ടികൾ തന്നെ. ജോലിക്ക് ശേഷം കൊച്ചിയിലെ ‘സിൻഡ്രബേ’ എന്ന ഇൻസ്റ്റിട്ടൂട്ടിൽ പുതുതലമുറയെ പരിശീലിപ്പിക്കാനും ഇവർ സമയം കണ്ടെത്തുന്നു. സോഫ്റ്റ്വെയർ എൻജിനീയറായ ജീവിതപങ്കാളി ഗണേഷും രണ്ടര വയസ്സുകാരൻ വേദാന്തും അടങ്ങുന്നതാണ് വർഷയുടെ കുടുംബം. ശാരികയുടെ ഭർത്താവ് ഹേംകുമാറും സോഫ്റ്റ്വെയർ എൻജിനീയറാണ്. നീൽ, നൈല എന്നിവർ ഇരട്ടക്കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.