കോവിഡ് 19 വ്യാപകമായി പടരുന്നതിനിടയിൽ ലോകത്തെ പലസ്ഥാപനങ്ങളും ജീവനക്കാരുടെ സുരക്ഷയ്ക്കൊപ്പം കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമായി കൊണ്ടുപോകാനുമായി വർക്ക് ഫ്രം ഹോം നടപ്പാക്കുന്നത് വ്യാപകമാണ്. കോവിഡ് പടർന്നു തുടങ്ങിയ 2020 ൽ തന്നെ വീട്ടിലിരുന്നു ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിച്ച കമ്പനികൾ ഇപ്പോഴും അത് തുടരുകയാണ്. രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന് കേരളത്തിലും വർക്ക് ഫ്രം ഹോം സമ്പ്രദായം സർക്കാർ തലത്തിൽ തന്നെ നടപ്പാക്കുകയും സ്വകാര്യസ്ഥാപനങ്ങൾ അത് തുടരണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
നിശ്ചിത തൊഴിലിനാവശ്യമായ സൗകര്യങ്ങൾ ജീവനക്കാരന് വീട്ടിലൊരുക്കി നൽകിയാണ് പല കമ്പനികളും വർക്ക് ഫ്രം ഹോം നടപ്പാക്കിയത്. ഏറ്റവും കോളിറ്റിയുള്ള പ്രൊഡക്റ്റ് ഓരോ ജീവനക്കാരിൽ നിന്നും ലഭിക്കണമെന്ന കമ്പനികളുടെ ആഗ്രഹമാണ് ജീവനക്കാരനാവശ്യമായ സൗകര്യങ്ങളൊരുക്കി നൽകിയതിന് പിന്നിലെ ഘടകം. കമ്പനികളുടെ പിന്തുണയോടെയും ചിലപ്പോൾ ജീവനക്കാരെൻറ മാത്രം സൗകര്യങ്ങളുമുപയോഗിച്ചാണ് പലരും സ്വന്തം വീടുകളിൽ ഓഫീസിനൊരിടം കണ്ടെത്തുന്നത്.
ഡൈനിങ്ങ് ടേബ്ളിലോ, സ്റ്റഡി റൂമിലോ, ലിവിങ്ങ് റൂമിലോ ഉള്ള മേശപ്പുറത്ത് കമ്പ്യൂട്ടറോ, ലാപ്ടോപ്പോ വെച്ച് ജോലി ചെയ്യുന്നത് കൂടുതൽ വിരസതയാണുണ്ടാക്കുക. കൂടുതൽ പണം മുടക്കാതെ വീട്ടിൽ ഉള്ള സൗകര്യങ്ങൾ ക്രമീകരിച്ചാൽ തന്നെ ജോലിെചയ്യാനിരിക്കുന്ന ഇടം കൂടുതൽ ആകർഷകവും മനോഹരവുമാക്കാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. ഇത് ജോലിയിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മാത്രമല്ല ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ഗുണം ചെയ്യും.
ജോലി ചെയ്യാനിരിക്കുന്ന സ്ഥലത്തിന് പ്രത്യേകതയുണ്ട്. നമ്മുടെ ജോലി വിരസതയില്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് തൊഴിൽ ചെയ്യാനിരിക്കുന്ന ഇടങ്ങളാണ്. ഒരു ജനലിനരികിലോ, ബാൽക്കണിക്ക് സമീപമോ വർക്ക് ചെയ്യാനുള്ള കസേരയും മേശയും സജ്ജീകരിക്കുന്നതാണ് നല്ലത്.
പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം മികച്ച രീതിയിൽ വായു സഞ്ചാരം ഉള്ളത് ഉന്മേശം നൽകും. വേനൽക്കാലത്ത് ചൂട് വെല്ലുവിളിയാകുന്നുണ്ടെങ്കിൽ മനോഹരമായ കർട്ടനുകൾ ജനലുകളിൽ ഉപയോഗിക്കാം. എന്നാൽ രാവിലെയും വൈകുന്നേരവും വായുസഞ്ചാരത്തിനായി ജനൽ തുറന്നിടണം.
ജോലി ചെയ്യാനുപയോഗിക്കുന്ന മേശ അലങ്കോലപ്പെടുത്താതെ ക്രമീകരിക്കുക. ജോലിക്കാവശ്യമായ സാധനങ്ങൾ ഒഴികെയുള്ളവയെല്ലാം മേശപ്പുറത്ത് നിന്ന് മാറ്റുക. അത്തരം അനാവശ്യവസ്തുക്കൾ മേശപ്പുറത്തുണ്ടാകുന്നത് നിങ്ങളുടെ ചിന്തയെ വ്യതിചലിപ്പിക്കും.
വീട്ടിൽ നിങ്ങളുടെ മിനി ഓഫീസ് രൂപകൽപ്പന ചെയ്യുമ്പോഴോ സജ്ജീകരിക്കുമ്പോഴോ ഓർമ്മിക്കേണ്ട ചില ടിപ്പുകൾ ഇതാ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.