അൽ മദീനാ ഗ്രൂപ്പിന് കീഴിൽ ആരംഭിച്ച ‘ആലിയാ ബ്രാൻഡിങ്​ സൊല്യൂഷൻസി​െൻറ ഉദ്​ഘാടനം അൽ മദീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ക്ലിക്കോൺ ചെയർമാനുമായ അബ്​ദുല്ല പൊയിൽ നിർവ്വഹിക്കുന്നു

ആലിയാ ബ്രാൻഡിങ്​ സൊല്യൂഷൻസ്​ തുറന്നു

ദുബൈ: അൽ മദീനാ ഗ്രൂപ്പിന് കീഴിൽ പുതുതായി ആരംഭിച്ച ആലിയാ ബ്രാൻഡിങ്​ സൊല്യൂഷൻസി​െൻറ ഉദ്​ഘാടനം അൽ മദീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ക്ലിക്കോൺ ചെയർമാനുമായ അബ്​ദുല്ല പൊയിൽ നിർവ്വഹിച്ചു.

പ്രിൻറിങ്, ബ്രാൻഡിങ്​ മേഖലയിലുള്ള ഏതു തരം ജോലികളും ഏറ്റെടുക്കാൻ പര്യാപ്തമായ നൂതന സാങ്കേതിക സംവിധാനങ്ങളും പ്രിൻറിങ് മെഷീനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

അൽ മദീനാ ഗ്രൂപ്പ് ഡയറക്ടർമാരായ അസ്‌ലം പൊയിൽ, ക്ലിക്കോൺ മാനേജിങ് ഡയറക്ടർ സലിം അഹമ്മദ്, ഡയറക്ടർ അമീർ കാരാച്ചി, എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ്, അയൂബ് സി.എച്ച്, മെഹബൂബ്, നാസർ ഇബ്രാഹിം, ജോസഫ് തോമസ് തുടങ്ങിയവരും സംബന്ധിച്ചു. ദുബൈ ഇൻവെസ്​റ്റ്​മെൻറ് പാർക്ക് ഒന്നിൽ ടെക്ഓർബിറ്റ് കോംപ്ലക്സിലാണ് ആലിയാ ബ്രാൻഡിങ്​ സൊല്യൂഷൻസി​െൻറ ആസ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.