കോവിഡ്​ വാക്​സിൻ സൗദിയിൽ എല്ലാവർക്കും സൗജന്യം

റിയാദ്​: കോവിഡ്​ വാക്​സിൻ എത്തിയാൽ സൗദി അറേബ്യയിൽ അത്​ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്​ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകൾക്കും പൂർണമായും സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല അൽഅസീരിയാണ്​ അറിയിച്ചത്​.

പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ്​ ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ നൽകും. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.