യു.എ.ഇ നരിക്കുനി എൻ.ആർ.ഐ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങ് ബഷീർ പാൻഗൾഫ് ഉദ്ഘാടനം ചെയ്യുന്നു

ഇഫ്താറും സ്നേഹ സംഗമവുമായി പ്രവാസി കൂട്ടായ്മകൾ

ദുബൈ: യു.എ.ഇ നരിക്കുനി എൻ.ആർ.ഐ അസോസിയേഷൻ (യു.എൻ.എ) ദുബൈയിൽ ഇഫ്താറും സ്നേഹസംഗമവും നടത്തി. ബഷീർ പാൻഗൾഫ് ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ അഹ്‌മദ്‌ മൈലക്കര മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് ഹാരിസ് കുണ്ടുങ്ങര അധ്യക്ഷത വഹിച്ചു. ഹാർമണി വില്ലേജ് പദ്ധതിയിൽ യു.എൻ.എ നിർമിക്കുന്ന വില്ലകളുടെ ഔദ്യോഗിക പ്രഖ്യാപനം ബഷീർ തിക്കോടി നിർവഹിച്ചു. മുഈനുദ്ദീൻ, ഫയാസ് നന്മണ്ട, സഹൽ പുറക്കാട്, ഹകീം വാഴക്കാലയിൽ, ചാക്കോ ഊളക്കാടൻ, ഫിറോസ് പയ്യോളി, അത്താണി പ്രതിനിധി അബൂബക്കർ മാസ്റ്റർ, കെ.സി. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. കെ.പി അബ്ദുറഹ്മാൻ, റാഫി, നിസാർ, കെ.കെ. സുബൈർ, സലിം പുറായിൽ, ഇല്യാസ് പാലത്ത്, ഇസ്ഹാഖ്, ഗഫൂർ വി സി, വി.പി. ഷിഹാബ്, ജംഷീദ്, ഇജാസ്, ഷൈജു, അനസ് എന്നിവരടക്കം നിരവധി പേർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സക്കരിയ നരിക്കുനി സ്വാഗതവും ദുബൈ ചാപ്റ്റർ പ്രസിഡന്‍റ് ഷാലിത് കുമാർ നന്ദിയും പറഞ്ഞു.

കെ.​എം.​സി.​സി ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം

ഇഫ്താർ സംഗമവും ആദരവും

ദുബൈ: യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് ഇഫ്താർ സംഗമവും കോവിഡ് കാലത്ത് സന്നദ്ധ സേവനം ചെയ്തവർക്ക് ആദരവും സംഘടിപ്പിച്ചു. റാശിദിയ്യ പാർക്കിൽ നടന്ന പരിപാടിയിൽ അഷ്‌റഫ്‌ താമരശ്ശേരി, സൂപ്പി പാതിരിപ്പറ്റ, കെ.വി. നൗഷാദ്, കെ.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു. കോവിഡ് കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിച്ചതിന് അഷ്‌റഫ്‌ താമരശ്ശേരി, ഷിനോജ് ശംസുദ്ധീൻ, ഹാജറ വലിയകത്ത് എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

സൂപ്പി പാതിരിപ്പറ്റ, എൻ.പി. അബ്ദുറഹ്‌മാൻ, പി.പി. നാസർ, സി.പി. നസീർ (മുഖ്യ രക്ഷാധികാരികൾ), ഇ.സി. യാസർ (പ്രസിഡൻറ്), കെ.പി. സലീം (സീനിയർ വൈസ് പ്രസിഡൻറ്), വി.കെ. അബ്ദുസ്സലാം, ജെ.പി ജമാൽ, സി.കെ. ഫൈസൽ, പി.പി. സ്വാലിഹ് (വൈസ് പ്രസിഡൻറുമാർ), അർഷിദ് നരിപ്പറ്റ (ജ. സെക്രട്ടറി), സിയാദ് പാലോൽ, നൗജസ് കായക്കൂൽ (വർക്കിങ് സെക്രട്ടറി), ടി.വി. സവാദ്, ഇ.വി. സമീർ, നിയാസ്, വി.കെ. സഈദ് (ജോ. സെക്ര.), ശിഹാബ് തങ്ങൾ നരിപ്പറ്റ (ട്രഷ.), എൻ.കെ. ജസാദ്, നസീർ പനയുള്ളതിൽ, ടി.പി. അലി, വി.പി. വാഹിദ്, മുജീബ്, ആഷിർ, സഹീർ മുറിച്ചാണ്ടി, ബഷീർ കുണ്ടമ്മടത്തിൽ, പി.കെ. നൗഷാദ്, കെ.കെ. ബഷീർ, സലാം കവൂർ (എക്സി. അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കേരള പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്താർ മീറ്റ്‌

കേരള പ്രവാസി ഫോറം ഇഫ്താർ മീറ്റ്‌

അജ്മാൻ: കേരള പ്രവാസി ഫോറം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അജ്മാന്‍ ഗോൾഡൻ ഡിലൈറ്റ്‌ ഹോട്ടലിൽ നടന്ന ചടങ്ങില്‍ സഫറുല്ല ഖാസിമി റമദാൻ സന്ദേശം നൽകി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അബ്ദുൽ സലാഹ്‌, റാക്കോ ഗ്രൂപ്‌ എം.ഡി റിയാദ്‌, തലാൽ ഗ്രൂപ്‌ എം.ഡി മഹ്മൂദ്‌, ശറഫുദ്ദീൻ(ഫാദിൽ ജനറൽ ട്രേഡിങ്) അബ്ദുസ്സത്താർ(മീഡിയ ജനറൽ ട്രേഡിങ്), മുജീബ്‌റഹ്മാൻ ഷാർജ(കേരള പ്രവാസി ഫോറം) തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ ഫൈസൽ തോട്ടാപ്പ് അധ്യക്ഷത വഹിച്ചു. റമീസ്‌ മാഹി സ്വാഗതവും സജീർ കട്ടയിൽ നന്ദിയും പറഞ്ഞു.

ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച ഇഫ്താർ

ഫ്രൻഡ്സ് പ്രവർത്തക ഇഫ്താർസംഗമം

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബങ്ങൾക്കും വേണ്ടി ഇഫ്താർ സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കോവിഡ് കാലത്തിന് ശേഷമുള്ള ഇഫ്താറിൽ വളരെ ആവേശത്തോടെയായിരുന്നു പ്രവർത്തകരുടെ പങ്കാളിത്തം. നോമ്പ് പരസ്പരമുള്ള സ്നേഹവും സാഹോദര്യവും സുദൃഢമാക്കാനുള്ളതാണെന്ന് ഇഫ്താർ സന്ദേശത്തിൽ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി അഭിപ്രായപ്പെട്ടു. ദുരിതത്തിലും പ്രയാസത്തിലും അകപ്പെട്ടുപോകുന്നവരെ ചേർത്തുപിടിക്കാൻ നോമ്പ് ഓരോരുത്തരെയും പ്രചോദിപ്പിക്കേണ്ടതുണ്ട്. കേവലം ഔപചാരികതകൾക്കപ്പുറം ആത്മാർഥമായ സൗഹൃദമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു. എം.എം. സുബൈർ, യൂനുസ് രാജ്, അബ്ദുൽ ജലീൽ, നദീറ ഷാജി, സമീർ ഹസൻ, ഫാറൂഖ്, പി.പി. ജാസിർ, സി.എം. മുഹമ്മദലി, സി. ഖാലിദ്, വി.കെ. അനീസ്, അബ്ദുൽ ഹഖ്, അഹമ്മദ് റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ബ​ഹ്‌​റൈ​ൻ മാ​ട്ടൂ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ബി.എം.എ ഇഫ്താർ സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലുള്ള മാട്ടൂൽ സ്വദേശികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ (ബി.എം.എ) ഇഫ്താർ സംഗമം നടത്തി. റമദാൻ മാസത്തിൽ ബി.എം.എ നടത്തിയ ഓൺലൈൻ ഖുർആൻ പാരായണ മത്സരത്തിൽ ഈവർഷത്തെ വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ ബി.എം.എ പ്രസിഡന്‍റ് അഷ്‌റഫ് കാക്കണ്ടി അധ്യക്ഷത വഹിച്ചു. ചെയർമാൻ എ.സി നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.വി. സലാം, എ.സി നുഅ്മാൻ, കെ.പി. ജബ്ബാർ, പി. സിറാജ്, കലാം, കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് മഹ്മൂദ് പെരിങ്ങത്തൂർ, സുബൈർ മുട്ടോൻ എന്നിവർ സംസാരിച്ചു. സകരിയ ദാരിമിയുടെ നേതൃത്വത്തിൽ പ്രാർഥനാ സദസ്സും ഉൽബോധന പ്രസംഗവും നടത്തി. മുഹമ്മദ് ഇബ്രാഹിമിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ ബി.എം.എ ജനറൽ സെക്രട്ടറി സിയാഉൽ ഹഖ് സ്വാഗതവും ട്രഷറർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

ടീം വെൽഫെയർ അംഗങ്ങള്‍ കൾചറൽ ഫോറം ഭാരവാഹികളോടൊപ്പം

വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്താർ മീറ്റും

ദോഹ: ടീം വെൽഫെയർ വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്താർ സംഗമവും നടത്തി. കള്‍ചറല്‍ ഫോറം അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മഹാമാരിയുടെ നാളുകളില്‍ ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവാസിസമൂഹങ്ങള്‍ക്കിടയില്‍ ടീം വെല്‍ഫെയര്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്‍റ് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്‍, മജീദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. ടീം വെൽഫെയർ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍ ആമുഖപ്രഭാഷണം നടത്തി. ടീം വെൽഫെയർ വൈസ് ക്യാപ്റ്റന്‍ സക്കീന അബ്ദുല്ല നന്ദി പറഞ്ഞു. ഇഫ്താര്‍ വിരുന്നിനോടൊപ്പം ഈസ്റ്റര്‍ കേക്ക് മുറിക്കലും വിഷു പായസ വിതരണവും നടത്തി. ടീം വെൽഫെയർ വൈസ് ക്യാപ്റ്റന്‍മാരായ അബ്ദുല്‍ നിസ്താര്‍, ഫഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സെ​ന്‍റ​ർ ഫോ​ർ ഇ​സ്​​ലാ​ഹി സ്റ്റു​ഡ​ന്‍റ്​​സ്​ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്

സെ​ന്‍റ​ർ ഫോ​ർ ഇ​സ്​​ലാ​ഹി സ്റ്റു​ഡ​ന്‍റ്​​സ്​ ഇ​ഫ്താ​ർ വിരുന്നൊരുക്കി

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ വി​ദ്യാ​ർ​ഥി​വി​ഭാ​ഗ​മാ​യ സെ​ന്‍റ​ർ ഫോ​ർ ഇ​സ്​​ലാ​ഹി സ്റ്റു​ഡ​ന്‍റ്​​സ്​ ല​ക്ത അ​ൽ ഫു​ർ​ഖാ​ൻ മ​ദ്റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ആ​നി​സ മു​നീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. റി​ദ ഫൈ​സ​ൽ, സ​മീ​ഹ ശ​രീ​ഫ്‌ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി. അ​ബ്ദു​ൽ ഹ​മീ​ദ് കു​നി​യി​ൽ, ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ നേ​താ​ക്ക​ളാ​യ അ​ക്ബ​ർ കാ​സിം, മു​നീ​ർ സ​ല​ഫി, ഹു​സ്സൈ​ൻ മു​ഹ​മ്മ​ദ്, സു​ബൈ​ർ വ​ക​റ, ജി.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഫൈ​സ​ൽ കാ​ര​ട്ടി​യാ​ട്ടി​ൽ, ഡോ. ​ഹി​ഷാം, ഹ​സ​ൻ, ജിം ​ഖ​ത്ത​ർ ചെ​യ​ർ​മാ​ൻ ഷ​ഫീ​ക് ചാ​ല​ക്കു​ടി, സി.​ഐ.​എ​സ്​ ക​ൺ​വീ​ന​ർ ഷ​മീ​ർ, എം.​ജി.​എം നേ​താ​ക്ക​ളാ​യ സാ​ഹി​ദ അ​ബ്ദു​റ​ഹ്മാ​ൻ, ഫ​ളീ​ല ഹ​സ​ൻ, അം​ന, റം​ല, ഷാ​ഹി​ന, ഷൈ​സാ​ന, മു​ബ​ഷി​റ, ഷു​ജ തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. മി​സ്ഹ​ബ് ഇ​സ്‍ലാ​ഹി ഉ​ദ്ബോ​ധ​നം നി​ർ​വ​ഹി​ച്ചു.

പെരിന്തൽമണ്ണ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം

'പാപ' ഇഫ്താർ സംഗമം

റിയാദ്: പെരിന്തൽമണ്ണ സ്വദേശികളുടെ റിയാദിലെ സംഘടന പെരിന്തൽമണ്ണ പ്രവാസി അസോസിയേഷൻ (പാപ) ഇഫ്താർ സംഗമവും ജനറൽ ബോഡിയും പുതിയ കമ്മിറ്റി പ്രഖ്യാപനവും നടന്നു. പ്രസിഡന്‍റ് മുഹമ്മദലി നെച്ചിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷബീർ പുത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം സുബുഹാൻ, നാസർ മംഗലത്ത് എന്നിവർ റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡന്‍റ് റഫീഖ് പൂപ്പലം സ്വാഗതവും ട്രഷറർ അൻവർ വേങ്ങൂർ നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ആഷീഖ് കക്കൂത്, മുഹമ്മദലി കുന്നപ്പള്ളി, ഷിഹാബ് മണ്ണാർമല, മുജീബ് മണ്ണാർമല, ബഷീർ കട്ടുപ്പാറ, ഹക്കീം വൈലോങ്ങര, ഹാറൂൻ റഷീദ്, ബക്കർ പരിയാപുരം, സലാം പാങ്ങ്, സജേഷ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Expatriate communities with Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.