വ്യാഴാഴ്​ച ജിദ്ദ കോർണിഷിൽ നടന്ന പൊലീസ്​ പരിശോധന

കോവിഡ്​ മുൻകരുതൽ: ജിദ്ദ കോർണിഷ്​ താൽക്കാലികമായി അടച്ചു

ജിദ്ദ: ജിദ്ദ കോർണിഷിലേക്കുള്ള പ്രവേശനം നിർത്തലാക്കി. കടൽകരയിലെത്തുന്നവരുടെ ബാഹുല്യമേറിയ പശ്ചാത്തലത്തിൽ കോവിഡ്​ വ്യാപനം തടയുന്നതി​നുള്ള മുൻകരുതലായാണ്​​ കടൽകര അടച്ചതെന്ന്​​ ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക്​ കാരണം കടൽക്കര അടക്കാൻ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ നിർദേശം നൽകിയിരുന്നു.

ഗവർണറുടെ നിർദേശം വന്ന ഉടനെ പൊലീസുമായി സഹകരിച്ചു കടൽക്കര അടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ മുനിസിപ്പാലിറ്റി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ കോർണിഷിലെ തിരക്ക്​ കാണിക്കുന്ന വീഡിയോകൾ ​പ്രചരിച്ചിരുന്നു. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി സ്ഥലത്ത്​ കോവിഡ്​ മുൻകരുതൽ പരിശോധന പൊലീസ്​ കർശനമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.