ജിദ്ദ മുസ്‌രിസ്‌ പ്രവാസി ഫോറം ദഹബാനിലെ മാവുണ്ടയിൻ ബ്രീസ് റിസോർട്ടിൽ ഈദ് ആഘോഷ പരിപാടി സംഘടിപ്പിച്ചപ്പോൾ

ജിദ്ദ മുസ്‌രിസ്‌ പ്രവാസി ഫോറം ഈദ് ആഘോഷം

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ജിദ്ദ നിവാസികളുടെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം ദഹബാനിലെ മാവുണ്ടയിൻ ബ്രീസ് റിസോർട്ടിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ഔപചാരികതകളില്ലാതെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ എല്ലാവരിലും ഏറെ അനുഭൂതിയുണ്ടാക്കി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദപരിപാടികളും ഗാനാലാപനവും 'എന്‍റെ ഓർമയിലെ പെരുന്നാൾ' എന്ന പ്രത്യേക പരിപാടിയും സിനിമ പ്രദർശനവും സംഗമത്തിന് ഹരം പകർന്നു. കുട്ടികൾ തങ്ങളുടെ ഭാവി പ്രതീക്ഷകൾ പങ്കുവെച്ചു.

പ്രസിഡന്‍റ് താഹ മരിക്കാർ നാട്ടിൽനിന്നും ഈദ് ആഘോഷത്തിന് ആശംസ സന്ദേശം കൈമാറി. വനിതാവേദി പ്രസിഡന്‍റ് അജ്ന അൻവർലാൽ അവതാരകയായി. സെക്രട്ടറി യൂനസ് കാട്ടൂർ, രാജു ശംസുദ്ദീൻ, ഉദയൻ വലപ്പാട്, ഹനീഫ് ചെളിങ്ങട് (രക്ഷാധികാരി), അൻവർ ലാൽ, ഹനിഫ സാബു, മുഹമ്മദ്‌ സാബിർ, നവാസ്, സുബിൽ, താഹിർ, ഷൈബാനത്ത്, ഷഹാന രാജു, ബിന്ദു ഉദയൻ, നദീറ ഹനീഫ്, ജെസീന സാബു, മുംതാസ് നവാസ്, അനിത താഹിർ, ജുബീന സാബിർ, ഷിഫ സുബിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ജിദ്ദ കൊണ്ടോട്ടി സെന്‍റർ ഈദ് സംഗമം

ജിദ്ദ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജിദ്ദ കൊണ്ടോട്ടി സെൻറർ ജിദ്ദ മില്ലേനിയം വില്ലയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും ഗാനവിരുന്നും ഉണ്ടായിരുന്നു. സലീം മധുവായി അധ്യക്ഷത വഹിച്ചു. ചേനങ്ങാടൻ മുഹമ്മദ് അലി സംഗമം ഉദ്ഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി, കുഞ്ഞു കടവണ്ടി, എ.ടി. ബാവ തങ്ങൾ, റഫീഖ് മാങ്കായി, കബീർ നീറാട് എന്നിവർ സംസാരിച്ചു. ജംഷി കടവണ്ടി, റഹീസ് ചേനങ്ങാടൻ, പി.ഇ. അബ്ദുൽ നാസർ, റഫീഖ് മധുവായി, അഷ്റഫ് കൊട്ടേൽസ്, ഫൈസൽ റെയ്മണ്ട്, എ.ടി. നസ്റു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റ​മ​ദാ​ൻ പ​ഠ​ന​ക്ലാ​സി​ലും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ലും വ​ള​ന്‍റി​യ​ർ സേ​വ​നം അ​നു​ഷ്​​ഠി​ച്ച​വ​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

റമദാനിലെ സേവകർക്ക് ആദരം

കുവൈത്ത് സിറ്റി: റമദാനിൽ എല്ലാ ദിവസവും സാൽമിയ മലയാളം ഖുതുബ പള്ളിയിൽ (മസ്ജിദ് അൽ നിമിഷ്) സംഘടിപ്പിച്ച പഠനക്ലാസിലും ഇഫ്താർ സംഗമത്തിലും വളന്‍റിയർ സേവനം അനുഷ്ഠിച്ചവരെയും കുട്ടികളെയും ആദരിച്ചു. പി.എൻ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി വൈസ് പ്രസിഡന്റ്‌ സി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, സാൽമിയ സോണൽ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം കാപ്പാട്, സാൽമിയ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഇബ്രാഹിം എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് ചാലക്കുടി സ്വാഗതവും ദഅവ സെക്രട്ടറി സമീർ മുന്നിയൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah Musaris Expatriate Forum Eid Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.