സൽമാൻ രാജാവ്​ കോവിഡ്​ വാക്​സിൻ കുത്തിവെപ്പെടുക്കുന്നു

സൽമാൻ രാജാവ്​ കോവിഡ്​ വാക്​സിൻ കുത്തിവെപ്പെടുത്തു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കോവിഡ്​ വാക്​സിൻ ആദ്യ കുത്തിവെപ്പെടുത്തു. വെള്ളിയാഴ്​ച രാത്രി നിയോം നഗരത്തിൽ വെച്ചാണ്​ കുത്തിവെപ്പെടുത്തത്​. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡിനെ പ്രതിരോധിക്കാൻ ദൈവം അനുഗ്രഹിക്ക​െട്ടയെന്ന്​ ആശംസിച്ച മന്ത്രി ചികിത്സക്ക്​ മുമ്പ്​ എല്ലായി​പ്പോഴും പ്രതിരോധമാണ് രാജ്യത്ത​െൻറ നയമെന്നാണ്​​​ ഇതു വ്യക്തമാക്കുന്നതെന്ന്​ പറഞ്ഞു.

കോവിഡ്​ വ്യാപനമുണ്ടായത്​ മുതൽ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും താൽപര്യത്തിനായി എല്ലാ പിന്തുണയും നൽകിയ രാജാവിന്​ ആരോഗ്യ മന്ത്രി നന്ദി രേഖപ്പെടുത്തി.​ ഏതാനും ദിവസം മുമ്പാണ്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും കുത്തിവെപ്പെടുത്തത്​. ഇതേ തുടർന്ന്​ വാക്​സിനേഷനുള്ള രജിസ്​ട്രേഷനിൽ​ വൻവർധനവുമുണ്ടായതായി ആരോഗ്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.