കോറ്റുതൊടി ഉസ്​മാൻ

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാൻ (58) ആണ്​ റിയാദിലെ മലസ് ഉബൈദ് ആശുപത്രിയിൽ ഞായറാഴ്​ച രാത്രിയിൽ മരിച്ചത്​. 30 വർഷമായി റിയാദിലെ ഗുബേരയിൽ ഇൻട്രൽ നാഷനൽ സൊസൈറ്റി എന്ന ക്ലിനിക്കിൽ ജീവനക്കാരനാണ്​.

പിതാവ്​: പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ്​: ഇത്തി കുട്ടി, ഭാര്യ: ജമീല, മക്കൾ: സുഹൈൽ, ഷഹൽ, ഷഹീറ, സന ഫാത്തിമ. മരണാനന്തര നടപടി ക്രമങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ശറഫ് പുളിക്കൽ, സക്കീർ താഴേക്കോട്, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്തുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.