ദേശീയ പുരസ്‌കൃതാവ് നഞ്ചിയമ്മ സൗദിയിലെത്തുന്നു

റിയാദ്: നവോദയ കലാസാംസ്കാരിക വേദിയുടെ 13-ാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ദേശീയ ചലച്ചിത്ര പുരസ്‌കൃതാവ് നഞ്ചിയമ്മ സൗദിയിലെത്തുന്നു. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ നാടൻ പാട്ടിലൂടെ പ്രസിദ്ധയായ നഞ്ചിയമ്മ ഒക്ടോബർ 21നാണ് റിയാദിലെത്തുന്നത്. റിയാദ് അൽഹൈർ റോഡിലെ അൽ-ഉവൈദ ഫാമിൽ തുറന്ന വേദിയിൽ നഞ്ചിയമ്മയുടെ നാടൻ പാട്ടുകൾക്കൊപ്പം സുരഭി ലക്ഷ്മി, വിനോദ് കോവൂർ, കബീർ തുടങ്ങിയ എം 80 മൂസ ടീം അവതരിപ്പിക്കുന്ന മ്യൂസിക്സ് ആൻഡ് കോമഡി ഷോയും അരങ്ങേറും.

എം 80 ടീമായ സുരഭി ലക്ഷ്മി, വിനോദ് കോവൂർ, കബീർ

ആഘോഷ പരിപാടികളുടെ വിജയത്തിനായി 101 അംഗങ്ങളുടെ സ്വാഗതസംഘം രൂപവത്കരിച്ചു. പൂക്കോയ തങ്ങൾ ചെയർമാനും കുമ്മിൾ സുധീർ കൺവീനറും ആയിരിക്കും. ഷാജു പത്തനാപുരം, അബ്ദുൽകലാം, അഞ്‍ജു സജിൻ (ജോയിന്റ് കൺവീനേഴ്‌സ്), അനിൽ മണമ്പൂർ, ഹാരിസ്, ആതിര ഗോപൻ (വൈസ് ചെയർമാന്മാർ), ബാബുജി, നിസാർ അഹമ്മദ്, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂര്, അനിൽ പിരപ്പൻകോട്, മനോഹരൻ, ശ്രീരാജ്, ഗോപൻ കൊല്ലം, ഫെബിൻ, അനി മുഹമ്മദ്, മിഥുൻ, അരുൺ, നൗഫൽ, സജീവൻ, ലാൽ, ഇസ്മാഈൽ കണ്ണൂർ, അഞ്‍ജു ഷാജു, അമീർ, മൃതുൻ എന്നിവർ വിവിധ സബ്കമ്മിറ്റികളുടെ ഭാരവാഹികളായി പ്രവർത്തിക്കും. യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതസംഘം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.

Tags:    
News Summary - National award winner Nanjiamma arrives in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.