പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു

റിയാദ്: സൗദി റോയൽ എയർഫോഴ്‌സിന്റെ എഫ്-15 എസ് യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കിങ്​ അബ്ദുൽ അസീസ് എയർബേസ് പരിശീലന ഗ്രൗണ്ടിൽ തകർന്നുവീണു. ഞായറാഴ്ച രാത്രി പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രണ്ട് ഓഫിസർമാർ അടങ്ങുന്ന ക്രൂ അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടതായി മന്ത്രാലയ വക്താവ് ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. പരിക്കുകളോ നഷ്ടങ്ങളോ ഉണ്ടായില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മക്‌ഡൊണൽ ഡഗ്ലസ് രൂപകൽപന ചെയ്‌ത ഇരട്ട എൻജിൻ യുദ്ധവിമാനമാണ് എഫ്-15 ഈഗിൾ.

Tags:    
News Summary - The fighter jet crashed during training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.