റിയാദ്: സൗദി സന്ദർശിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും ജി.സി.സി സെക്രട്ടറി ജനറൽ നാഇഫ് ബിൻ ഫലാഹ് അൽഹജ്റഫും കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിെൻറ റിയാദിലെ താമസസ്ഥലത്തെ സ്വീകരണത്തിനിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ജി.സി.സിയും ദക്ഷിണ കൊറിയയും തമ്മിലുള്ള അടുത്ത പങ്കാളിത്തം എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം ഇരുവരും പറഞ്ഞു. ബുധനാഴ്ച ഒപ്പുവെച്ച ജി.സി.സിയും സൗത്ത് കൊറിയയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പുനരാരംഭിക്കുന്നതിെൻറ പ്രഖ്യാപനവും ചർച്ചകൾക്കുള്ള നിബന്ധനകളും ഇരുവരും സ്വാഗതം ചെയ്തു. അന്താരാഷ്ട്ര രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും പ്രാദേശികവും അന്തർദേശീയവുമായ സംഭവ വികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ഉഭയകക്ഷി ബന്ധത്തിെൻറ വശങ്ങളും സുപ്രധാന മേഖലകളിൽ പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപം, വാണിജ്യ, സാംസ്കാരിക മേഖലകളിൽ സംയുക്ത സഹകരണത്തിനുള്ള അവസരങ്ങൾ, പുനരുപയോഗ ഊർജം, പ്രതിരോധ വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നിവ ഇരുവരും അവലോകനം ചെയ്തു. ഗൾഫ് ചർച്ച ടീം തലവൻ അബ്ദുറഹ്മാൻ ബിൻ അഹമദ് അൽഹർബി കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.