കേളകം: ഇരട്ടത്തോടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പൊയ്യമല മീശക്കവല സ്വദേശി വലിയാലക്കളത്തിൽ വിൻസന്റ് (40), വിൻസന്റിന്റെ സഹോദരന്റെ മകൻ ജോയൽ (18) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് പള്ളിത്തിരുനാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടറിൽ കേളകം ഭാഗത്തുനിന്ന് കൊട്ടിയൂരിലേക്കുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രികൻ കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശി അമലേഷിനെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം വെന്റിലേറ്ററിലാണ്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ വിൻസന്റും ജോയലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.