നെസ്റ്റോ ഷോപ് ആൻഡ് വിൻ പ്രമോഷൻ വിജയി ദിനേശ് അക്കൽകറിന് നെസ്റ്റോ ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് കാറിന്‍റെ താക്കോൽ കൈമാറുന്നു

നെസ്റ്റോ ഷോപ് ആൻഡ് വിൻ പ്രമോഷന് മികച്ച പ്രതികരണം

മനാമ: നെസ്റ്റോ ഗ്രൂപ്പിന്‍റെ ഷോപ് ആൻഡ് വിൻ പ്രമോഷന് മികച്ച പ്രതികരണം. മിത്സുബിഷി എക്സ്പാന്‍റർ കാർ സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണ് ഷോപ് ആൻഡ് വിൻ.

നെസ്റ്റോ ഹൈപ്പർ ആൻഡ് സൂപ്പർ മാർക്കറ്റുകളിൽനിന്ന് അഞ്ച് ദീനാറിന്‍റെ പർച്ചേഴ്സ് നടത്തുന്നവർക്ക് ലഭിക്കുന്ന ഇലക്ട്രോണിക് കൂപ്പണുകളിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്കാണ് കാർ സമ്മാനമായി ലഭിക്കുക. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസമാണ് പ്രമോഷൻ കാലാവധി.

ഓരോ 20 ദിവസം കൂടുമ്പോൾ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം നടന്ന മൂന്നാമത്തെ നറുക്കെടുപ്പിൽ ദിനേശ് അക്കൽകർ സമ്മാനാർഹനായി.

ഹമലയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് കാറിന്‍റെ താക്കോൽ കൈമാറി. മാനേജിങ് ഡയറക്ടർ കെ.പി. അർഷദ്, ബൈയിങ് ഹെഡ് സി.കെ. അബ്ദു, എച്ച്.ആർ മാനേജർ കെ. ബഷീർ, ഫിനാൻസ് മാനേജർ സോജൻ ജോർജ്, നെസ്റ്റോ ഹമല സ്റ്റോർ മാനേജർ സുഭാഷ്, സ്റ്റോർ അസി. മാനേജർ അജ്മൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അടുത്ത രണ്ട് നറുക്കെടുപ്പുകൾ സെപ്റ്റംബറിലും ഒക്ടോബറിലുമായി നടക്കും. ബഹ്റൈനിലെ നെസ്റ്റോയുടെ ഏത് ഷോപ്പിൽനിന്ന് പർച്ചേഴ്സ് ചെയ്യുമ്പോഴും ഷോപ് ആൻഡ് വിൻ കൂപ്പൺ ലഭ്യമാവും.

ഏറ്റവും മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ നൽകുകയെന്നതാണ് നെസ്റ്റോയുടെ പ്രത്യേകതയെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Tags:    
News Summary - Great response to Nesto Shop and Win promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.