മനാമ: ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക തകരാര്‍ ബാധിതരായ 120 വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി അറിയിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച് 21നാണ് അന്താരാഷ്ട്ര ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിക്കാറുള്ളത്. ഇതിെൻറ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇത്തരം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
മറ്റു വിദ്യാര്‍ഥികൾക്കൊപ്പം അവരെ പഠിക്കാന്‍ അനുവദിക്കുന്നതിലൂടെ എല്ലാവരുമായി ഇടപെടാനും കഴിവുകള്‍ മെച്ചപ്പെടുത്താനും അവസരം ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനമാണ് ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്നത്. പ്രത്യേക പരിചരണമുള്ളവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പദ്ധതികള്‍ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.
ചെറിയ വൈകല്യമുള്ളവരടക്കം ഓണ്‍ലൈനില്‍ പഠനം നേടുന്നതില്‍ താല്പര്യം കാണിക്കുന്നുണ്ട്. 2001 മുതലാണ് ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേർക്കാൻ തുടങ്ങിയത്. എട്ട് സ്കൂളുകളിലായിരുന്നു ഈ ഘട്ടത്തില്‍ പ്രവേശനം നല്‍കിയത്. 59 സ്കൂളുകളില്‍ പ്രവേശനം നല്കാന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.