17ാമ​ത് ഗ​ൾ​ഫ് ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്

മ​നാ​മ: 17ാമ​ത് ഗ​ൾ​ഫ് പു​രു​ഷ ബാ​സ്ക​റ്റ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ ബ​ഹ്റൈ​നി​ൽ ന​ട​ക്കും. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്‌​സ് ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്പോ​ർ​ട്‌​സ് അ​തോ​റി​റ്റി പ്ര​സി​ഡ​ന്റും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ക്കു​ക.

രാ​ജ്യ​ത്തെ ലോ​ക കാ​യി​ക ഭൂ​പ​ട​ത്തി​ലെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ബ​ഹ്റൈ​ൻ ബാ​സ്ക​റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ് സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് സ​മാ​പി​ക്കു​ക. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്‌​സ് ചെ​യ​ർ​മാ​ന്റെ ഉ​പ​ദേ​ഷ്ടാ​വും ചാ​മ്പ്യ​ൻ​ഷി​പ് സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്റു​മാ​യ മു​ഹ​മ്മ​ദ് അ​ൽ അ​ജ്മി, ര​ക്ഷാ​ധി​കാ​ര​ത്തി​ന് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്റി​ന്റെ വി​ജ​യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്റെ പി​ന്തു​ണ സ​ഹാ​യ​ക​മാ​കു​മെ​ന്നും മു​ഹ​മ്മ​ദ് അ​ൽ അ​ജ്മി പ​റ​ഞ്ഞു.

Tags:    
News Summary - 17th Gulf Basketball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.