മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ 18ാമത് ഏഷ്യൻ സഹകരണച്ചർച്ച സംഘടിപ്പിച്ചു. ‘കോവിഡിന് ശേഷം സുസ്ഥിരത വീണ്ടെടുക്കൽ’ എന്ന പ്രമേയത്തിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തായിരുന്നു ചർച്ച.
അംഗരാജ്യങ്ങളിലെ പ്രതിനിധികൾ, ഏഷ്യൻ കോ ഓപറേഷൻ ഡയലോഗ് സെക്രട്ടറി ജനറൽ ഡോ. പോൻഷായ് ദൻവിവാതന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ന്യൂയോർക്കിൽ നടക്കുന്ന 78 മത് യു.എൻ ജനറൽ അസംബ്ലിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്. കോവിഡിന് ശേഷം സുസ്ഥിരത തിരിച്ചു പിടിക്കുന്നതിന് വിവിധ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെയും പരസ്പരമുള്ള സഹകരണത്തെയും ഡോ. സയാനി എടുത്തു പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിന് പ്രഥമ പരിഗണന നൽകുകയും ജനങ്ങളുടെ ആരോഗ്യം സുപ്രധാനമായി പരിഗണിച്ച് ആവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതിൽ വിവിധ രാജ്യങ്ങൾ വിജയം കണ്ടതായും യോഗം വിലയിരുത്തി. കോവിഡിന് ശേഷമുള്ള സുസ്ഥിരതക്ക് വേണ്ടി ബഹ്റൈൻ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പുതിയ പ്രവർത്തന കാലയളവിലെ അധ്യക്ഷ പദം ഇറാന് നൽകുന്നതായി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.