19ാമ​ത്​ ഏ​ഷ്യ​ൻ സ​ഹ​ക​ര​ണ ​ഫോ​റം; അ​ജ​ണ്ട സെ​റ്റി​ങ്​ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി

മ​നാ​മ: 19ാമ​ത്​ ഏ​ഷ്യ​ൻ സ​ഹ​ക​ര​ണ ഫോ​റ​ത്തി​ന്‍റെ അ​ജ​ണ്ട സെ​റ്റി​ങ്​ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. ഒ​മാ​നി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ജു​മു​അ അ​ൽ ക​അ്​​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​മാ​ണ്​ ഇ​തി​ൽ ​പ​​ങ്കെ​ടു​ത്ത​ത്. തെ​ഹ്​​റാ​നി​ലാ​ണ്​ 19ാമ​ത്​ ഏ​ഷ്യ​ൻ സം​വാ​ദ ഫോ​റം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഏ​ഷ്യ​ൻ സ​ഹ​ക​ര​ണ സം​വാ​ദ ​ഫോ​റ​ത്തി​ന്​ സം​ഘം വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യും മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​തു​വ​ഴി ക​ഴി​യ​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കും. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും ഇ​തി​ൽ ച​ർ​ച്ച​യാ​വും.

Tags:    
News Summary - 19th Asian Cooperation Forum; Bahrain participates in agenda setting meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.