കുറാ തങ്ങൾ അനുസ്മരണ സദസ്സ്
മനാമ: സമസ്ത കേരള കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാദിയും ജാതിഭേദമന്യേ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഖുറത്തു സാദാത്ത് എന്ന പേരിൽ പ്രശസ്തനായ സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗം തീരാനഷ്ടമെന്ന് ആർ.എസ്.സി നാഷനൽ അനുസ്മരിച്ചു. സിത്രയിൽ വെച്ചുനടന്ന കുറാ തങ്ങൾ അനുസ്മരണ സദസ്സ് സയ്യിദ് അസ്ഹർ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനും പ്രയത്നിച്ച് വിനയത്തിലും ലാളിത്യത്തിലും ജീവിച്ച തങ്ങൾ എല്ലാവർക്കും മാതൃകയാണെന്നും അസ്ഹർ തങ്ങൾ പറഞ്ഞു. യോഗത്തിൽ കെ.സി.എഫ് സംഘടന പ്രസിഡന്റ് കലന്തൻ ശരീഫ് അനുസ്മരണ പ്രഭാഷണം നടത്തി. നാഷനൽ ചെയർമാൻ ശിഹാബുദ്ദീൻ ഉസ്താദ് പരപ്പ, ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, സെക്രട്ടറിമാരായ ഫൈസൽ വടകര, ജഅഫർ പട്ടാമ്പി, ജാഫർ ശരീഫ്, റഷീദ് തെന്നല, സലീം കൂത്ത് പറമ്പ്, സഫ്വാൻ സഖാഫി, മൻസൂർ അഹ്സനി, ഡോ. നൗഫൽ, നസീർ കാരാട്, സമീർ വടകര, സാജിദ് വടകര, ഹമീദ് പെരിയ, സകരിയ ചെറൂണീ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.