മനാമ: ഭീകരതക്കെതിരായ പോരാട്ടം മുന്‍നിര്‍ത്തി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സൈനിക സഖ്യത്തിന് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.
സൈനിക സഖ്യത്തില്‍ അംഗമായ 34 രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍. ഭീകരതയെ നേരിടാനും മേഖല നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏക മാര്‍ഗം സൈനിക സഹകരണമാണെന്ന് ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ അഭിപ്രായപ്പെട്ടു.
സൗദി രാജാവിനെ ടെലിഫോണില്‍ വിളിച്ച് അദ്ദേഹം പിന്തുണ അറിയിച്ചു. ഭീകരവാദത്തിന്‍െറ അടിവേരറുക്കാന്‍ രാജ്യം ഏതറ്റം വരെയും പോകുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല് ഖലീഫ പറഞ്ഞു.
ഭീകരതക്കെതിരായ യുദ്ധത്തിലെ തന്ത്രപ്രധാന നീക്കമാണ് സൈനിക സഖ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.