ബഹ്റൈന്‍ പ്രവാസികളുടെ കഥകള്‍ ഡി.സി.ബുക്സ്  പുസ്തകമാക്കുന്നു

മനാമ: ബഹ്റൈന്‍ മലയാളികളുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു അംഗീകാരം കൂടി. ബഹ്റൈന്‍ മലയാളി എഴുത്തുകാരുടെ കഥാ സമാഹാരം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി.ബുക്സ്. കേരളീയ സമാജത്തില്‍ രൂപപ്പെട്ട സാഹിത്യ- സൗഹൃദ കൂട്ടായ്മയായ ‘അക്ഷരക്കൂട്ട’ത്തിലെ എഴുത്തുകാരുടെ കഥകളുടെ സമാഹാരമാണ് പ്രസിദ്ധീകരിക്കുന്നത്. ഇവിടുത്തെ സാഹിത്യ കൂട്ടായ്മകളില്‍ സജീവമായിരുന്ന ബെന്യാമിന്‍േറതുള്‍പ്പെടെ പത്ത് കഥകളാണ് സമാഹാരത്തിലുള്ളത്. മേയ് ആദ്യവാരം ബഹ്റൈനില്‍ പുസ്തകത്തിന്‍െറ പ്രകാശനം നടക്കും. പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയില്‍ സംവിധായകനും നടനുമായ ജോയ് മാത്യു പ്രകാശനം നിര്‍വഹിക്കും. ബെന്യാമിനുപുറമെ ജയചന്ദ്രന്‍, സുധീശ് രാഘവന്‍, ശ്രീദേവി എം.മേനോന്‍, ഷബിനി വാസുദേവ്, മിനേഷ് രാമനുണ്ണി, സജി മാര്‍ക്കോസ്, ഫിറോസ് തിരുവത്ര, ജയകൃഷ്ണന്‍, സുനില്‍ മാവേലിക്കര എന്നിവരുടെ കഥകളാണ് സമാഹാരത്തിലുള്ളത്. ഈ കൂട്ടായ്മയില്‍ സജീവമായ അനില്‍ വേങ്കോടാണ് പുസ്തകത്തിന് ആമുഖ കുറിപ്പ് എഴുതിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.