മനാമ: ഇ-ഗവണ്‍മെന്‍റ് സേവന രംഗത്ത് ബഹ്റൈന് മുന്നേറ്റം. പൊതുജനങ്ങള്‍ക്ക് വിവിധ ഇ-ഗവണ്‍മെന്‍റ് സേവനങ്ങള്‍ നല്‍കുന്നതില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ തന്നെ ഒന്നാമതാണ്. ‘യു.എന്‍. ഇ-ഗവണ്‍മെന്‍റ് സര്‍വെ 2016’ലാണ് ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാമതത്തെിയത്. ഏഷ്യയില്‍ അഞ്ചാമതും ആഗോളതലത്തില്‍ 24ാമതുമാണ് ബഹ്റൈന്‍െറ സ്ഥാനം. 193 രാജ്യങ്ങളിലെ അവസ്ഥയാണ് സര്‍വെയില്‍ പരിഗണിച്ചത്. ജി.സി.സിയില്‍ ബഹ്റൈന് തൊട്ടുപിറകിലുള്ളത് യു.എ.ഇ ആണ്. ആഗോള തലത്തില്‍ യു.എ.ഇക്ക് 29ാം സ്ഥാനമാണുള്ളത്. പിന്നീടുള്ള സ്ഥാനങ്ങളില്‍ കുവൈത്തും സൗദിയും ഖത്തറും ഒമാനുമാണുള്ളത്. ഇ-ഗവണ്‍മെന്‍റ് വികസന ഇന്‍ഡക്സിലും ബഹ്റൈന്‍ മുന്നേറിയിട്ടുണ്ട്.
ബജറ്റ് നിയന്ത്രണം നിലനില്‍ക്കുന്ന ഘട്ടത്തിലും ബഹ്റൈന് ഈ രംഗത്ത് മുന്നേറാനായത് വലിയ നേട്ടമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഇ-ഗവണ്‍മെന്‍റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഖാഇദ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
സ്മാര്‍ട് സിറ്റികള്‍ ഉള്‍പ്പെടെയാണ് പുതിയ റിപ്പോര്‍ട്ടിനായി വിലയിരുത്തിയത്. ഇത് സ്ഥാപിക്കാനായി വലിയ ചെലവുവേണ്ടിവരും. മൊബൈല്‍ അപ്ളിക്കേഷനുകള്‍ കൂടുതലായി വികസിപ്പിക്കാനും ജനം ഇ-സേവനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ മാറുന്നതിനുള്ള സാഹചര്യമൊരുക്കാനും ശ്രമിക്കും. സര്‍വെയില്‍ 400ഓളം കാര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അടിസ്ഥാന സൗകര്യ വികസന ഇന്‍ഡക്സില്‍ ബഹ്റൈന് 11ാം സ്ഥാനമാണുള്ളത്.
2014ല്‍ ഇത് 26ാം സ്ഥാനമായിരുന്നു. ടെലിഫോണ്‍, മൊബൈല്‍, വയര്‍ലെസ് ബ്രോഡ്ബാന്‍റ് ഉപഭോക്താക്കളുടെ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രായപൂര്‍ത്തിയാവരുടെ സാക്ഷരത, വിദ്യാഭ്യാസം (യൂനിവേഴ്സിറ്റി വിദ്യാഭ്യാസം ഉള്‍പ്പെടെ) തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുള്ള ‘ഹ്യൂമന്‍ കാപിറ്റല്‍ ഇന്‍ഡക്സി’ല്‍ ബഹ്റൈന് 77ാം സ്ഥാനമാണുള്ളത്. ഓണ്‍ലൈന്‍ സേവന ഇന്‍ഡക്സില്‍ രാജ്യത്തിന് 22ാം സ്ഥാനമുണ്ട്. ജനങ്ങളുടെ പങ്കാളിത്തം, ലഭ്യമായ സര്‍ക്കാര്‍ രേഖകള്‍, ബഹുവിധ സേവനങ്ങള്‍ തുടങ്ങിയവയാണ് ഇതിനായി പരിഗണിച്ചത്.
യു.എന്‍. സാമ്പത്തിക, സാമൂഹികകാര്യ വിഭാഗം ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴുമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.