ബഹ്റൈനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

മനാമ: ബഹ്റൈനില്‍ ഈ മാസം രണ്ടിന് വൈകീട്ട് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുള്ള ഇന്ത്യക്കാരിയായ ബാലികയെ ബുധനാഴ്ച അര്‍ധരാത്രിയോടെ കണ്ടെത്തി. സംഭവത്തില്‍ ഒരു ബഹ്റൈനി യുവാവിനെയും ഏഷ്യന്‍ സ്വദേശിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ലക്നൊ സ്വദേശിനിയായ അനീഷ ചാള്‍സിന്‍െറ മകള്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്.

അനീഷ ‘മുഹമ്മദ് ജലാല്‍ കമ്പനി’യുടെ ഒരു ഡിവിഷനില്‍ ജീവനക്കാരിയാണ്. സാറ ന്യൂ ഹൊറൈസണ്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ പിതാവും അനീഷയും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വേര്‍പിരിഞ്ഞതാണ്. പിതാവ് ഇന്ത്യയിലാണുള്ളത്.കുട്ടിയെ തട്ടികൊണ്ടുപോയ കാര്‍ ബുധനാഴ്ച കാലത്ത് ഹൂറ കെ.എഫ്.സിയുടെ പുറകിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. സുസുകി ആള്‍ട്ടോ കാറിലെ ജി.പി.എസ് സംവിധാനം ഓഫ് തകര്‍ത്ത നിലയിലായിരുന്നു.  

ചൊവ്വാഴ്ച വൈകീട്ട് 7.15ഓടെയാണ് പ്രവാസ ലോകത്തെ നടുക്കിയ സംഭവം നടന്നത്. ഹൂറയിലെ ഡേ കെയര്‍ സെന്‍ററില്‍ നിന്ന് കുട്ടിയെയും വിളിച്ച് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇവര്‍ ഹൂറയിലെ ഗോള്‍ഡന്‍ സാന്‍റ്സ് അപാര്‍ട്മെന്‍റിന് സമീപം നിര്‍ത്തിയ ശേഷം കുട്ടിയെ കാറിന്‍റെ പിന്‍സീറ്റിലിരുത്തി അടുത്തുള്ള കോള്‍ഡ് സ്റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയെങ്കിലും അജ്ഞാതന്‍ കാറോടിച്ച് പോകുന്നതാണ് കണ്ടത്. കുറച്ച് ദൂരം ഇവര്‍ കാറിന് പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിറകെയത്തെിയ പല വണ്ടിക്കാരോടും സഹായം അഭ്യര്‍ഥിച്ചു. ഒരാള്‍ കാര്‍ നിര്‍ത്തി കുട്ടിയുള്ള കാറിനെ പിന്തുടര്‍ന്നെങ്കിലും ഒപ്പമത്തൊനായില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുള്ള അനീഷയുടെ സഹോദരനും ബഹ്റൈന്‍ പ്രവാസിയുമായ അനീഷ് ഫ്രാങ്ക് ചാള്‍സിന്‍െറ ഫേസ്ബുക് പോസ്റ്റ് ചൊവ്വാഴ്ച വൈകീട്ടുതന്നെ വൈറലായിരുന്നു. ഇത് വാട്സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ബഹ്റൈന്‍െറ പല ഭാഗങ്ങളിലും തെരച്ചില്‍ നടത്തി. പൊലീസിന്‍െറ തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് 100ലധികം പേര്‍ വിവിധയിടങ്ങളില്‍ അരിച്ചുപെറുക്കിയത്. മലയാളികളായ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ.സി.ആര്‍.എഫും തെരച്ചിലിലും പൊലീസ് സ്റ്റേഷനിലും മറ്റുമുള്ള കാര്യങ്ങള്‍ക്കും സജീവമായി രംഗത്തിറങ്ങി. ഇന്ത്യന്‍ എംബസിയും അധികൃതരുമായി നിരന്തര ബന്ധം പുലര്‍ത്തിയതായി ഐ.സി.ആര്‍.എഫ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം വെച്ച് വിവിധയിടങ്ങളില്‍ പോസ്റ്റുകളും പതിച്ചിരുന്നു.

സാറയെ കണ്ടത്തൊനായതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റില്‍ കുറിപ്പെഴുതിയിട്ടുണ്ട്. സാറയെ മോചിപ്പിക്കാനായതില്‍ അവര്‍ ബഹ്റൈന് നന്ദി പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.