മനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തിലും തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ചും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറുമായി ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. സമാജം അംഗം അല്ലാത്തവര്‍ക്കും പങ്കെടുക്കാം. ആഗസ്റ്റ് 19ന് വൈകീട്ട് നാലു മണിക്കാണ് പരിപാടി. സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ മന്ത്രിയുമായി സംവദിക്കാനുള്ള അവസരമുണ്ടാകും.
ചോദ്യങ്ങള്‍ മുന്‍കൂട്ടി സമാജത്തില്‍ ഏല്‍പ്പിക്കുകയോ bkspvedi@gmail.com എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യാം. തെരഞ്ഞടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സുധിപുത്തന്‍വേലിക്കര (39168899), അഡ്വ. ജോയ് വെട്ടിയാടന്‍ (39175836) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.