മനാമ: റിയോ ഒളിമ്പിക്സില്‍ ബഹ്റൈന് വീണ്ടും മെഡല്‍ തിളക്കം. 3000മീറ്റര്‍ സ്റ്റീപ്ള്‍ ചേസിലാണ് റൂത്ത് ജെബെറ്റ് സ്വര്‍ണം നേടിയത്. 8:59.75 മിനിറ്റിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. കെനിയയുടെ ഹൈവിന്‍ ജെപ്കെമോയ് വെള്ളിയും അമേരിക്കയുടെ എമ്മ കൗബണ്‍ വെങ്കലവും നേടി. ഒരു സെക്കന്‍റില്‍ താഴെ വിത്യാസത്തിലാണ് ജെബെറ്റിന് ലോക റെക്കോര്‍ഡ് നഷ്ടമായത്. ഒളിമ്പിക്സിലെ ബഹ്റൈന്‍െറ രണ്ടാമത്തെ മെഡലാണ് ഇത്. കഴിഞ്ഞ ദിവസം വനിതകളുടെ മാരത്തണില്‍ ബഹ്റൈനി അത്ലറ്റ് യൂനിസ് കിര്‍വ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇവര്‍ക്ക് നേരിയ സമയത്തിന്‍െറ വിത്യാസത്തിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കെനിയയുടെ ജെമീമ സംഗോങ്ങ് ഇവരേക്കാള്‍ ഒമ്പത് സെക്കന്‍റ് വിത്യാസത്തിലായിരുന്നു ഫിനിഷ് ചെയ്തത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വനിതകളുടെ 1500 മീറ്ററില്‍ ബഹ്റൈനില്‍ നിന്നുള്ള മറിയം യൂസഫ് മെഡല്‍ നേടിയിരുന്നു.
ബഹ്റൈന്‍െറ ഈ സുവര്‍ണ നേട്ടത്തെ വിവിധ നേതാക്കള്‍ പ്രശംസിച്ചു. ഈ നേട്ടം മൊത്തം അറബ് രാജ്യങ്ങള്‍ക്ക് അഭിമാനിക്കാനുള്ള മുഹൂര്‍ത്തമാണെന്ന് ബഹ്റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് അസ്സാം മുബാറക് അല്‍ സബാഹ് പറഞ്ഞു. യുവജനങ്ങള്‍ക്കും കലാ കായിക രംഗത്തിനും ബഹ്റൈന്‍ ഗവണ്‍മെന്‍റ് നല്‍കിവരുന്ന നിരന്തര പ്രോത്സാഹനത്തിനുള്ള അംഗീകാരവും തെളിവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.