ഹമദ് രാജാവ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി 

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ തുര്‍ക്കി സന്ദര്‍ശനത്തിനിടെ അദ്ദേഹം തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി. 
ഉഭയകക്ഷി ബന്ധത്തിനുപുറമെ, പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ചര്‍ച്ചയും നടന്നു. തുര്‍ക്കിയിലെ പരാജയപ്പെട്ട അട്ടിമറിക്കുശേഷം ഹമദ് രാജാവ് തനിക്ക് നേരിട്ട് പിന്തുണ അറിയിച്ച കാര്യം ഉര്‍ദുഗാന്‍ അനുസ്മരിച്ചു. 
ഇക്കാര്യം തുര്‍ക്കി സര്‍ക്കാറും ജനതയും ഒരിക്കലും മറക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. 
ബഹ്റൈനുമായുള്ള സൈനിക, സാമ്പത്തിക, വ്യാപാര സഹകരണം വ്യാപിപ്പിക്കാനും ആരോഗ്യം, ഊര്‍ജ്ജം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ തുര്‍ക്കി കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനുമുള്ള സന്നദ്ധത ഉര്‍ദുഗാന്‍ അറിയിച്ചു. 
വ്യാപാര രംഗത്തെ മുന്നേറ്റത്തിനായി ഈ വര്‍ഷം അവസാനം സംയുക്ത സാമ്പത്തിക സമിതി യോഗം ചേരാനും അദ്ദേഹം നിര്‍ദേശിച്ചു. 
ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ഊര്‍ജ്ജ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഹമദ് രാജാവിനെ ക്ഷണിച്ചു.
ബഹ്റൈന്‍െറ ഭീകരവിരുദ്ധ നയങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 തുര്‍ക്കിക്ക് എല്ലാവിധ പുരോഗതിയും ആശംസിക്കുന്നതായി ഹമദ് രാജാവ് പറഞ്ഞു. തുര്‍ക്കി സഹോദര രാഷ്ട്രമാണ്. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.  
തുടര്‍ന്ന് വിവിധ കരാറുകളിലും ധാരാണാപത്രങ്ങളിലും ഒപ്പുവെക്കുന്ന ചടങ്ങില്‍ ഇരുവരും സംബന്ധിച്ചു. 
യുവജനകാര്യ, സ്പോര്‍ട്സ രംഗത്തെ സഹകരണം, നിയമകാര്യ സഹകരണം,വ്യോമയാന സേവനം, സാംസ്കാരിക രംഗത്തെ സഹകരണം, വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടങ്ങിയ കരാറുകളിലും ധാരണാ പത്രങ്ങളിലുമാണ് നേതാക്കള്‍ ഒപ്പിട്ടത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.